യുവതിയുടെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ചു; ബന്ധുവിനെതിരെ കേസ്
Sep 25, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/09/2015) യുവതിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പിച്ച സംഭവത്തില്‍ ബന്ധുവിനെതിരെ പോലീസ് കേസെടുത്തു. അനന്തംപള്ള പുതിയകണ്ടത്തെ ശിവന്റെ ഭാര്യ പ്രേമയെ (35) ചൂടുവെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പ്രേമയുടെ സഹോദരന്‍ ജയന്റെ ഭാര്യ ശ്രീജക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
21ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പ്രേമയുടെ ചേച്ചിയെയും സഹോദരിയെയും നേരത്തെ ശ്രീജ വഴക്ക് പറഞ്ഞിരുന്നു. ഇതേകുറിച്ച് ചോദിക്കാന്‍ ശ്രീജയുടെ വീട്ടില്‍ പോയപ്പോള്‍ തിളച്ച വെള്ളമൊഴിച്ചുവെന്നാണ് പരാതി. പൊള്ളലേറ്റ പ്രേമയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Kanhangad, Kasaragod, Kerala, Women, Case, Police, Prema.