സപ്ലൈകോയില്‍ പോലീസുകാരന്റെ അതിക്രമം
Aug 24, 2012, 17:46 IST
കാഞ്ഞങ്ങാട്: സിവില്‍ സപ്ലൈസ് സ്ഥാപനത്തില്‍ അതിക്രമിച്ച് കടന്ന് സാധനങ്ങള്‍ വലിച്ചുവാരിയിടുകയും മാനേജരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു. കുമ്പള സ്റ്റേഷനിലെ പോലീസുകാരനായ മാവുങ്കാല്‍ സ്വദേശി ജോണിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് പിറക് വശത്തുള്ള സപ്ലൈകോയില്‍ രണ്ട് റേഷന്‍ കാര്‍ഡുകളുമായി ജോണ്‍ സാധനങ്ങള്‍ വാങ്ങാനെത്തുകയായിരുന്നു. ഒരു കാര്‍ഡ് പ്രകാരമുള്ള സാധനങ്ങള്‍ നല്‍കിയപ്പോള്‍ മറ്റേ കാര്‍ഡിലും സാധനങ്ങള്‍ വേണമെന്ന് ജോണ്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് കാര്‍ഡില്‍ ഒരാള്ക് സാധനങ്ങള്‍ നല്‍കാനാകില്ലെന്ന് മാനേജര്‍ അറിയിച്ചു.
രണ്ട് കാര്‍ഡിലും സാധനങ്ങള്‍ നല്‍കാതെ ഇവിടെ നിന്ന് പോകില്ലെന്ന് വാശിപിടിച്ച ജോണ്‍ മാനേജര്‍ ഇതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രകോപിതനാകുകയും സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. അതിക്രമം തടയാന്‍ ശ്രമിച്ച മാനേജരെ പോലീസുകാരന്‍ ബലമായി തള്ളിമാറ്റുകയാണുണ്ടായത്. തുടര്‍ന്നാണ് മാനേജര്‍ പോലീസില്‍ പരാതി നല്‍കിയത്.

Keywords: Supplyco, Police, Attack, Kanhangad, Kasaragod