ഭര്‍തൃമതിയെ ചെരിപ്പൂരിയടിച്ച പോലീസുകാരനെതിരെ കേസ്
Jun 26, 2015, 18:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) വഴിതര്‍ക്കത്തെതുടര്‍ന്ന് ഭര്‍തൃമതിയുടെ കരണത്ത് ചെരിപ്പൂരിയടിച്ചുവെന്ന പരാതിയില്‍ പോലീസുകാരനും സഹോദരനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മാവുങ്കാല്‍ കാട്ടുകുളങ്കരയിലെ ഭാസ്‌ക്കരന്റ ഭാര്യ സാവിത്രി (40) യുടെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്യാംകുമാറിനെതിരെ കേസെടുത്തത്.
ശ്യാംകുമാറിന്റെ കുടുംബവും ഭാസ്്ക്കരന്റെ കുടുംബവും അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്ന് വിരോധത്തിലാണ്. ഇതുസംബന്ധിച്ച് കോടതിയില്‍ കേസും നിലനിന്നിരുന്നു. കഴിഞ്ഞദിവസം അധിര്‍ത്തി പ്രശ്‌നത്തെചൊല്ലി ഇരുവീട്ടുകാരും തമ്മിലുള്ള തര്‍ക്കത്തിനിടെ സാവിത്രിയെ പോലീസുകാരനും സഹോദരനുംചേര്‍ന്ന് ചെരിപ്പൂരി അടിച്ചുവെന്നാണ് പരാതി. കേസില്‍ ഹൊസ്ദുര്‍ഗ് സി.ഐ. പ്രേമനാണ് അന്വേഷണം നടത്തുന്നത്.
Keywords: Kasaragod, Kerala, Kanhangad, case, Police, House-wife, Assault, Case against Police constable for assaulting housewife, Bombay Garments.
Advertisement: