city-gold-ad-for-blogger

പാലക്കാട്ടെ ഭര്‍തൃമതിയെയും കൊണ്ട് കാഞ്ഞങ്ങാട്ടെത്തിയ കാമുകനെതിരെ കേസ്

പാലക്കാട്ടെ ഭര്‍തൃമതിയെയും കൊണ്ട് കാഞ്ഞങ്ങാട്ടെത്തിയ കാമുകനെതിരെ കേസ്
കാഞ്ഞങ്ങാട്: പാലക്കാട്ടെ ഭര്‍തൃമതിയെയും കൊണ്ട് കാഞ്ഞങ്ങാട്ടെത്തിയ പയ്യന്നൂര്‍ സ്വദേശിയായ കാമുകനെതിരെ ഭാര്യയുടെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു. പയ്യന്നൂര്‍ ഏഴോം സ്വദേശി വിനോദിനെതിരെയാണ് ഭാര്യ പരിയാരം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ സ്ത്രീപീഡനത്തിന് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.

പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ ഗീത(38)യെയുംകൊണ്ടാണ് വിനോദ് ഒളിച്ചോടി കാഞ്ഞങ്ങാട്ടെത്തിയത്. 11 ഉം 16 ഉം വയസുള്ള പെണ്‍മക്കള്‍ക്കൊപ്പമാണ് ഗീത വിനോദിനോടൊപ്പം ഒളിച്ചോടിയത്. കാഞ്ഞങ്ങാട്ടെത്തിയ വിനോദും ഗീതയും പെണ്‍മക്കളും കാഞ്ഞങ്ങാട്ടെ ആശ്രമത്തിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരെ ആശ്രമത്തില്‍നിന്നും പിടികൂടി ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ചിറ്റൂര്‍ പോലീസ് വിവരം നല്‍കിയതിനെതുടര്‍ന്ന് ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗീതയെയും വിനോദിനെയും പെണ്‍മക്കളെയും കസ്റ്റഡിയിലെടുത്തത്. സാമ്പത്തികമായ നല്ലനിലയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടൊപ്പം താമസിച്ചുവരുന്നതിനിടയില്‍ ഗീതയുടെ മൊബൈല്‍ ഫോണിലേക്ക് വിനോദിന്റെ മിസ്ഡ് കോള്‍ വരികയായിരുന്നു. ഗീത വിനോദിനെ തിരിച്ചുവിളിക്കുകയും തുടര്‍ന്നുണ്ടായ മധുരതരമായ സംസാരവും ആശയവിനിമയവും ഇരുവരും തമ്മിലുള്ള പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു. വിവരം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.
ഇതോടെയാണ് ഗീത പെണ്‍മക്കളെയും ഒപ്പംകൂട്ടി വിനോദിനോടൊപ്പം നാടുവിട്ടത്. ഗീതയെയും മക്കളെയും കാണാതായ സംഭവത്തില്‍ ഭര്‍തൃ വീട്ടുകാരുടെ പരാതിപ്രകാരം ചിറ്റൂര്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വിനോദിനെതിരെ ഭാര്യ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.

സ്ത്രീധനത്തിന്റെ പേരിലും മറ്റും വിനോദ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഭാര്യ പരാതി നല്‍കിയത്. വിനോദും ഗീതയും പെണ്‍മക്കളും കാഞ്ഞങ്ങാട്ട് പിടിയിലായ വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് വിനോദിനെതിരെ കേസുള്ള കാര്യം ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് വിനോദിനെ പോകാന്‍ അനുവദിക്കാതെ ഗീതയെയും പെണ്‍മക്കളെയും പോലീസ് അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
വിനോദ് ഇപ്പോഴും ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലാണുള്ളത്. വിനോദിനെ പഴയങ്ങാടി പോലീസിന് കൈമാറും. സ്ത്രീ പീഡനകേസില്‍ പ്രതിയായ വിനോദിന് മൂന്ന് മക്കളാണുള്ളത്.

Keywords: Case, Payyannur native, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia