മദ്യലഹരിയില്‍ ഭാര്യയ്ക്ക് ക്രൂര മര്‍ദനം; ഭര്‍ത്താവിനെതിരെ കേസ്
Aug 20, 2015, 10:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/08/2015) മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചു. മടിക്കൈ ബങ്കളത്തെ സുബൈറിന്റെ ഭാര്യ റംഷീദയ്ക്കാണ് (35) മര്‍ദനമേറ്റത്. കഴിഞ്ഞദിവസം രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സുബൈര്‍ റംഷീദയെ മര്‍ദിക്കുകയായിരുന്നു. ബഹളംകേട്ട് പരിസരവാസികള്‍ എത്തിയതോടെയാണ് സുബൈര്‍ മര്‍ദനം അവസാനിപ്പിച്ചത്.
അടിയേറ്റ് പരിക്കുകളോടെ റംഷീദയെ നീലേശ്വരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിപ്രകാരം സുബൈറിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. സുബൈര്‍ ദിവസവും മദ്യപിച്ചുവന്ന് തന്നെ മര്‍ദിക്കാറുണ്ടെന്ന് റംഷീദ പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.

Keywords : Kanhangad, Housewife, Liquor, Kasaragod, Husband, Case, Kerala, Attack, Assault, Case against husband for assaulting wife, Amaze Furniture.