മന്ത്രി അനൂപ് ജേക്കബിന്റെ വഴി തടസ്സപ്പെടുത്തിയ 500 ഓളം ബി.എം.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
May 30, 2015, 13:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/05/2015) പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ കാറിന്റേയും പോലീസിന്റെ പൈലറ്റ് വാഹനത്തിന്റേയും സഞ്ചാരം തടസ്സപ്പെടുത്തിയ 500 ഓളം ബി.എം.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാസര്‍കോട് നിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന മന്ത്രിയേയും അകമ്പടി വാഹനങ്ങളേയും തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.
ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ പ്രകടനം നടക്കുമ്പോഴാണ് മന്ത്രിയുടെ കാറും എസ്കോര്‍ട്ട് വാഹനങ്ങളും കടന്നുവന്നത്. അല്പനേരം വഴിയില്‍ കിടന്ന മന്ത്രിയുടെ കാറും എസ്കോട്ട് വാഹനങ്ങളും പ്രകടനം കഴിഞ്ഞ ശേഷമാണ് കടന്നുപോയത്. പോലീസിന്റെ അനുമതി ഇല്ലാതെയാണ് ബി.എം.എസ്. പ്രകടനം നടത്തിയത്.
അതേസമയം ബി.എം.എസ്. പ്രകടനത്തില്‍ 250 ആള്ക്കാര് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ 500 ഓളം പേര്‍ക്കെതിരെ കേസെടുത്തതിന്റെ പൊരുളെന്താണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.