ബിജെപി ഓഫീസിന് കല്ലെറിഞ്ഞ സംഭവത്തില്‍ 7 പേര്‍ക്കെതിരെ കേസ്
Mar 27, 2015, 15:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/03/2015) കൊവ്വല്‍ സ്‌റ്റോറിലെ ബിജെപി ഓഫീസായ ദീനദയാല്‍ സാംസ്‌കാരിക കേന്ദ്രത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് എം അശോകന്റെ പരാതിയില്‍ എന്‍ പ്രിയേഷ്, ഉണ്ണികൃഷ്ണന്‍, മദനന്‍, അജീഷ്, കൃപേഷ്, ഉദയന്‍ തുടങ്ങി ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു.
Also Read:
കഴിഞ്ഞ ദിവസം രാത്രിയാണ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു.
Related News:
കാഞ്ഞങ്ങാട്ട് രാഷ്ട്രീയ അക്രമം തുടരുന്നു; ബി.ജെ.പി. ഓഫീസിന് നേരെ കല്ലേറ്, സി.പി.എമ്മിന്റെ കൊടി മരം തകര്‍ത്തു
Also Read:
Keywords: BJP Office, Kanhangad, BJP, Attack, Kerala, Stone Pelting, Glass, Police, Case.
Advertisement: