യുവാവ് അക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി നേരിട്ട് കേസെടുത്തു
Sep 6, 2012, 21:46 IST
ബേക്കല്‍: വയനാട്ടുകുലവന്‍ ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കവുമായി ബന്ധപ്പെട്ട അക്രമത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുത്തു.
പനയാല്‍ കീക്കാനത്തെ ടി സന്തോഷ് കുമാര്‍ (29) നല്‍കിയ ഹരജിയില്‍ പാക്കം വെളുത്തോളിയിലെ മോഹനന്‍ (35), സുന്ദരന്‍ (38), ചന്ദ്രന്‍ (35), ദാമോദരന്‍ (30), തുരുത്തി കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി കേസെടുത്തത്.
2012 മാര്‍ച്ച് 25 ന് വയനാട്ടു കുലവന്‍ തെയ്യംകെട്ട് ഉത്സവം നടക്കുന്നതിനിടെ ഭക്ഷണപ്പുരയില്‍ കയറിയ മോഹനന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷ് കുമാറിനോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം നല്‍കിയപ്പോള്‍ മോഹനനും സംഘവും ഗ്ലാസില്‍ മദ്യമൊഴിച്ച് വെള്ളം ചേര്‍ത്തു കുടിക്കാനൊരുങ്ങുന്നതിനിടെ സന്തോഷ് കുമാര്‍ ഇത് തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മോഹനനും കൂട്ടാളികളും സന്തോഷ് കുമാറിനെയും കൂടെയുണ്ടായിരുന്ന രാജു, മണി എന്നിവരെയും മര്‍ദിക്കുകയാണുണ്ടായത്. അടിയേറ്റ് രാജുവിന്റെ ഒരു പല്ല് ഇളകിയിരുന്നു.
ഇതുസംബന്ധിച്ച് സന്തോഷ് കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതിയില്‍ ഹരജി നല്‍കിയത്.

Keywords: Youth, Attacked, Case, Court, Hosdurg, Kanhangad, Kasaragod