സ്വത്തുക്കള്‍ കൈക്കലാക്കി മാതാവിനെ തെരുവില്‍ ഉപേക്ഷിച്ച മക്കള്‍ക്കെതിരെ കേസ്
Aug 22, 2014, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.08.2014) കുടുംബ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം മാതാവിനെ തെരുവില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നാല് മക്കള്‍ക്കെതിരെയും മരുമകനെതിരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന് ) കോടതി നേരിട്ട് കേസെടുത്തു. ചെറുവത്തൂര്‍ കുട്ടമത്ത് ഗവണ്‍മെന്റ് സ്‌കൂളിന് സമീപത്തെ പി.വി കാര്‍ത്ത്യായനി അമ്മ (79) നല്‍കിയ ഹര്‍ജിയിന്‍ മേലാണ് മക്കളായ ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ പി.വി സഹദേവന്‍ (52), മാധവന്‍ (48), ശ്രീധരന്‍ (46), നളിനി(42) എന്നിവര്‍ക്കും നളിനിയുടെ ഭര്‍ത്താവ് വിശ്വംഭരനും എതിരെയാണ് കേസെടുത്തത്.
കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ് ചന്തുനായര്‍ നേരത്തെ മരണപ്പെട്ടിരുന്നു. മക്കളെല്ലാം വെവ്വേറെ താമസിക്കുന്നതിനാല്‍ കുട്ടമത്ത് സ്‌കൂളിന് സമീപത്ത് ചെറ്റക്കുടിലില്‍ ഒറ്റയ്ക്കാണ് കാര്‍ത്ത്യായനി അമ്മ താമസിച്ചു വന്നിരുന്നത്. ഈയടുത്തുണ്ടായ കാറ്റിലും മഴയിലും കുടില്‍ തകര്‍ന്നതോടെ കാര്‍ത്ത്യായനിയമ്മയ്ക്ക് താമസിക്കാനിടമില്ലാതെയായി. അമ്മയെ ഏറ്റെടുക്കാന്‍ മക്കളും തയ്യാറായില്ല.
പിന്നീട് കാര്‍ത്ത്യായനിയമ്മ അയല്‍ വീടുകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ അവിടെയും താമസം നഷ്ടപ്പെട്ടു. ഇതോടെ സ്‌കൂള്‍ വരാന്തയിലും കടത്തിണ്ണയിലും ജീവിതം കഴിച്ചുകൂട്ടി. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം കാര്‍ത്ത്യായനിയമ്മയെ പരവനടുക്കം വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Son, Kerala, Court, Case, Karthyayani Amma, Case against 5 for abandoning mother, Daughters.
Advertisement: