കോളജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിന് വിധേയരാക്കി; 3 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Aug 20, 2015, 13:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/08/2015) കോളജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലെത്തി ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് ചെയ്തതായി പരാതി. സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേരള പ്രൊഹിബിഷന്‍ ഓഫ് റാഗിംഗ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കോട്ടപ്പാറക്കടുത്ത് വെള്ളൂടയിലെ നോര്‍ത്ത് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം റോഡിലെ ഹോസ്റ്റലില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് സംഭവം.
ഹോസ്റ്റല്‍ ഇന്‍ചാര്‍ജിന്റെ പരാതിയില്‍ കെ.ഷാരുണ്‍, കെ. മുഹമ്മദ് റാഷിദ്, എസ്.എ. മുഹമ്മദ് റെയ്‌സ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ബൈക്കില്‍ ഹോസ്റ്റലിലെത്തിയ ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിന് വിധേയരാക്കുകയായിരുന്നു. റാഗിംഗിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോളജിലെ ആന്റി റാഗിംഗ് സെല്‍ അന്വേഷണം നടത്തിയുരുന്നു. സംഭവത്തില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും ഹോസ്റ്റല്‍ ഇന്‍ചാര്‍ജ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. റാഗിംഗ് പരാതിയില്‍ പോലീസിന് നേരിട്ട് കേസെടുക്കാന്‍ അനുമതിയില്ല. ഇതേത്തുടര്‍ന്ന് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ നല്‍കിയ പ്രത്യേക റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസിന് അനുമതി നല്‍കുകയായിരുന്നു.
Keywords: Kanhangad, Kasaragod, Kerala, case, Police, Hosdurg, Ragging, Senior students, Case against 3 for ragging.
Advertisement: