ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ 17 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Sep 4, 2015, 08:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/09/2015) കൊളവയലില്‍ ഉണ്ടായ സി പി എം - ബി ജെ പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ 17 സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊളവയലിലെ സുനില്‍കുമാറിന്റെ പരാതിയിലാണ് കേസ്.
കാലിച്ചാനടുക്കം കായക്കുന്നില്‍ സി പി എം പ്രവര്‍ത്തകനായ സി. നാരായണന്‍ കൊലചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സി പി എം - ബി ജെ പി സംഘര്‍ഷം കൊളവയലിലേക്കും വ്യാപിക്കുകയും ഇരു വിഭാഗങ്ങളിലും പെട്ട ഒമ്പതോളം പേര്‍ക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. കൊളവയലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഭൂരിഭാഗം പ്രതികളും ഇപ്പോഴും ഒളിവില്‍ തന്നെയാണുള്ളത്. പ്രതികളെ പിടികൂടുന്നതിനായി ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇപ്പോഴും അന്വേഷണം തുടരുന്നുണ്ട്.

Keywords : CPM Worker, Case, Kerala, Kanhangad, Case against 17 CPM activists
Advertisement: