city-gold-ad-for-blogger

മതില്‍ കെട്ടാന്‍ ഇറക്കിയ സാധനങ്ങള്‍ മോഷ്ടിച്ചു; 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2014) മതില്‍ കെട്ടാനായി സ്ഥലമുടമ ഇറക്കിയ പൂഴിയും കല്ലും കമ്പിയും മോഷ്ടിച്ചു കടത്തിയെന്ന പരാതിയില്‍ 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ രാഘവേന്ദ്ര പ്രസാദിന്റെ പരാതിയില്‍ അതിയാമ്പൂരിലെ ബൈജു, നെല്ലിക്കാട്ടെ കുഞ്ഞുണ്ണി, തുടങ്ങി സി.പി.എം നിയന്തണത്തിലുള്ള അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബിന്റെ 15 അംഗങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കല്ലും മറ്റും തകര്‍ത്ത ശേഷം മറ്റു സാധനങ്ങളാണ് അടിച്ചു മാറ്റിയതെന്നാണ് പരാതി.

മതില്‍ കെട്ടാന്‍ ഇറക്കിയ സാധനങ്ങള്‍ മോഷ്ടിച്ചു; 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
File Photo
ഡോക്ടര്‍മാരായ രാജേന്ദ്ര പ്രസാദ്, ശശികല എന്നിവര്‍ നാലു വര്‍ഷം മുമ്പ് അതിയാമ്പൂരില്‍ വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലത്ത് മതില്‍ കെട്ടാനിറക്കിയ സാധനങ്ങള്‍ മോഷ്ടിച്ചതെന്നാണ് പരാതി. ഈ സ്ഥലം ക്ലബ് അംഗങ്ങള്‍ കളിക്കാനുപയോഗിക്കുന്ന സ്ഥലമായതു കൊണ്ടു മതില്‍ കെട്ടാനനുവദിക്കില്ലെന്നാരോപിച്ചാണ് സാധനങ്ങള്‍ തകര്‍ക്കുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്തതെന്ന്  പരാതിയില്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഷുമാക്കര്‍ക്കായി ഭാര്യ 100 കോടി രൂപയുടെ വീട് വെയ്ക്കുന്നു

Keywords:  Kanhangad, CPM Worker, Police, Robbery-case, Doctor, Club Members, Case against 15 CPM worker for robbery 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia