എപ്ലസ് മീറ്റും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി
May 13, 2015, 11:34 IST
ചന്തേര: (www.kasargodvartha.com 13/05/2015) പിലിക്കോട് പഞ്ചായത്ത് എം.എസ്.എഫിന്റെയും ഫുജൈറ കെ.എം.സി.സിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഇന്‍സ്‌പെയര്‍ 2015 എന്ന പേരില്‍ എപ്ലസ് മീറ്റും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ പിലിക്കോട് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടി.കെ പൂക്കോയ തങ്ങള്‍ ഉപഹാരം നല്‍കി. എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.കെ നൗഷാദിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് മുംതസിര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കരിയര്‍ ഗൈഡന്‍സ് ക്ലാസിന് ഇബ്രാഹിം പള്ളങ്കോട് നേതൃത്വം നല്‍കി. ടി.പി നൗഫല്‍, എം.കെ മുസ്തഫ, എം. അസ്ലം, എ. റിയാസ് എന്നിവര്‍ പ്രസംഗിച്ചു. നിഷാം പട്ടേല്‍ സ്വാഗതവും എ.ജി റിയാസ് നന്ദിയും പറഞ്ഞു.

Keywords : Chandera, Pilicode, Kasaragod, Kanhangad, Kerala, MSF, SSLC, Winner, Class, Inauguration, A+ Meet.