കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
Aug 16, 2012, 23:07 IST
കാസര്‍കോട്: എരിയാലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞങ്ങാടിനടുത്ത അജാനൂര്‍ കടപ്പുറത്തെ യുവാക്കള്‍ക്ക് പരിക്കേറ്റു. അജാനൂര്‍ കടപ്പുറം പാലായി സ്വദേശികളായ അബ്ദുര്‍ റഹ്മാന്റെ മകന്‍ ഷക്കീബ്(20), അബ്ബാസിന്റെ മകന്‍ ഖുല്‍ഫുദ്ദീന്‍ (21), അബൂബക്കറിന്റെ മകന്‍ നവാസ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളയില്‍ സിയാറത്തിന് പള്ളിയില്‍ പോയി തിരിച്ചുവരികയായിരുന്ന മൂന്ന് യുവാക്കള്‍ സഞ്ചരിച്ച കെ എല്‍ 60 ബി 1501 നമ്പര്‍ ആള്‍ട്ടോകാര്‍ ഏരിയാല്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിന്റെ ആക്‌സില്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്.

Keywords: Car Accident, Kanhangad, Kasaragod, Injured