ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
Aug 31, 2012, 18:55 IST
കാഞ്ഞങ്ങാട്: തൃശൂരില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച കാര്‍ മാവുങ്കാലില്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആറംഗ കുടുംബം സഞ്ചരിച്ച കെ എല്‍ 8 എ യു-6095 നമ്പര്‍ ടൊയോറ്റ കാര്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.
കാര്‍ ആദ്യം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും തുടര്‍ന്ന് വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന്റെ തൂണിലും ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവം കണ്ട് ഓടിക്കൂടിയവര്‍ കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയായിരുന്നു.
അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ ഹനീഫക്ക് (58) ഗുരുതരമായി പരിക്കേറ്റു. ഹനീഫക്കൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Car accident, Mavungal, Injured, Hospital, Kanhangad, Kasaragod







