കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്
Jul 18, 2012, 13:00 IST
കാഞ്ഞങ്ങാട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മടിക്കൈ കീക്കാംകോട്ടെ ദാമോദരന്റെ മകന്‍ സി അനീഷ്, സുഹൃത്ത് പ്രദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.15 മണിയോടെ കണിച്ചിറയിലാണ് അപകടമുണ്ടായത്.
അനീഷും പ്രദീപും സഞ്ചരിക്കുകയായിരുന്ന കെ എല്‍ 60 ബി 9460 നമ്പര്‍ ബൈക്കില്‍ എതിരെ വരികയായിരുന്ന കെ എല്‍ 60 ഡി 9772 നമ്പര്‍ ഷിഫ്റ്റ് ഡിസൈര്‍ കാര്‍ ഇടിക്കുകയായിരുന്നു. പട്ടേന ഭാഗത്ത് നിന്നും കാര്‍ അമിത വേഗതയില്‍ ഓടിച്ചു വന്നതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഡ്രൈവര്‍ മഹേഷിനെതിരെ പോലീസ് കേസെടുത്തു.
Keywords: Bike, Car, Accident, Kanhangad, Police