city-gold-ad-for-blogger

കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2014) കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ
വീടിന് നേരെ ആക്രമണം.  കാറും ബൈക്കും കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. അരയി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി.കെ. യൂസഫ് ഹാജിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.

യൂസഫ് ഹാജിയുടെ ബന്ധു മുനീറിന്റെ ഉടമസ്ഥതയിലുള്ള കാറും യൂസഫ് ഹാജിയുടെ മകന്റെ ബൈക്കുമാണ് കത്തിനശിച്ചത്. ബൈക്കിനും കാറിനും തീവെച്ച ശേഷമാണ് വീടിന് നേരെ അക്രമം ഉണ്ടായത്. ഉടന്‍ തന്നെ തീയണയ്‌ച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ശക്തമായി പോലീസ് ബന്ധവസ് ഏര്‍പെടുത്തിയിട്ടുണ്ട്.

അബ്ദുല്ല ഹാജിയുടെ പരാതിയില്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു

കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു
കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു

കാഞ്ഞങ്ങാട്ട് ജമാഅത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : House attacked in Kanhangad, Attack, fire, Car, Bike, Kanhangad, Kerala, Car and bike set fire.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia