city-gold-ad-for-blogger

കാറപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനു 14 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട്: (www.kasargodvartha.com 25.07.2014) വാഹനാപകടത്തില്‍ മരിച്ച ഗള്‍ഫുകാരന്റെ കുടുംബത്തിനു 14 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. കാഞ്ഞങ്ങാട് മുറിയനാവിയിലെ സി.എച്ച്. മന്‍സിലില്‍ അലി അക്ബറിന്റെ കുടുംബത്തിനു നഷ്ട പരിഹാരം നല്‍കാന്‍ കോട്ടയത്തെ റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് കാസര്‍കോട് അഡീ.എം.എ.സി.ടി. കോടതി(മൂന്ന്) ആണ് ഉത്തരവിട്ടത്.

അബുദാബിയില്‍ കാര്‍ ഡ്രൈവറായിരുന്ന അലി അക്ബര്‍ 2010 ജൂണ്‍ അഞ്ചിനു വടകര കെ.ടി.ബസാറിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ഭാര്യ ഖമറുന്നിസ(34), മകന്‍ അംസത്ത് അലി(18) എന്നിവര്‍ക്കു അപകടത്തില്‍ പരിക്കേറ്റിരുന്നു.

ഇരുവര്‍ക്കും പരിക്കേറ്റതിനു നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ഖമറുന്നിസയ്ക്ക് അഞ്ചു ലക്ഷവും, അംസത്ത് അലിയ്ക്കു 24,000 രൂപയും നല്‍കണം. അലി അക്ബര്‍ ഓടിച്ച കാറില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. അലി അക്ബര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.


കാറപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനു 14 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia