അനിതയുടെ ആത്മഹത്യ: ബിസിനസ് പാട്ണര്‍ അറസ്റ്റില്‍
Mar 12, 2013, 19:25 IST
Siju |
കൊന്നക്കാട് മുട്ടോംകടവ് നെല്ലിക്കാശേരിയിലെ സിജു(30)വാണ് അറസ്റ്റിലായത്. യുവതിയുടെ വാനിറ്റി ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ ഉടന്‍ തന്നെ സിജുവിനെ പോലീസ് വലയിലാക്കിയിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി മാത്യു എക്‌സെല്‍, ഹൊസ്ദുര്‍ഗ് എസ്.ഐ. ഇ. വി. സുധാകരന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുമ്പാണ് അനിത സിജുവിന്റെ കച്ചവട പങ്കാളിയായത്. ഹൊസ്ദുര്‍ഗിലെ സ്വകാര്യ കെട്ടിടത്തില്‍ ഒരു വര്‍ഷം മുമ്പ് പ്രൈവറ്റ് എംപ്ലോയ്‌മെന്റ് സ്ഥാപനമാണ് സിജു നടത്തിയിരുന്നത്. ഇവിടെ യാദൃശ്ചികമായി ജോലി അന്വേഷിച്ചെത്തിയ അനിത സിജുവുമായി പരിചയപ്പെടുകയും പുതിയ ബിസിനസ് തുടങ്ങാന്‍ ധാരണയിലെത്തുകയുമായിരുന്നു. നേരത്തെ ടൗണിലെ ബി.എസ്.എന്‍.എല്‍ ഫ്രാഞ്ചസിയിലെ ജീവനക്കാരിയായിരുന്നു അനിത.
സിജു തന്നോട് ചെയ്ത ചതിയെ കുറിച്ച് അനിതയുടെ ആത്മഹത്യാകുറിപ്പില്‍ വിശദവിവരങ്ങളുണ്ട്.
ബിസിനസ് തുടങ്ങുമ്പോള്‍ ഒരു ലക്ഷം രൂപ അനിത സിജുവിന് കൈമാറിയിരുന്നു. പിന്നീട് സ്വയം തൊഴില്‍ പദ്ധതിയനുസരിച്ച് സിജു അനിതയെ കൊണ്ട് നാല് ലക്ഷം രൂപയുടെ വായ്പ എടുപ്പിച്ചു. സിജുവിന്റെ തന്നെ പേരിലുള്ള ക്വട്ടേഷനാണ് വായ്പ കിട്ടുന്നതിന് ബാങ്കില്‍ സമര്‍പിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ ബാങ്ക് വായ്പ പൂര്‍ണമായും സിജുവിന് കൈക്കലാക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു.
Anitha |
നേരത്തെ സ്വകാര്യ ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന സിജു പിന്നീട് ഒരു മൊബൈല്‍ കമ്പനിയുടെ എക്‌സിക്യുട്ടീവായും ഒരു പത്രത്തിന്റെ പ്രമോട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Related news:
'യുവതിയുടെ മരണം: ബിസിനസ് പാര്‍ട്ണറുടെ ഭീഷണിയും ചതിയും മൂലം'
Keywords: Women, Suicide, Business, Partner, Arrest, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News