ഓടുന്നതിനിടെ ബസിന്റെ ഗ്ലാസ് പൊട്ടിവീണു, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്
Jan 12, 2015, 11:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/01/2015) നിറയെ യാത്രക്കാരുമായി ഓടുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ മുന്‍ വശത്തെ ഗ്ലാസ് പൊട്ടിവീണു ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പെരിയയിലാണ് സംഭവമുണ്ടായത്.
ഡ്രൈവര്‍ സജീവന്റെ കൈക്ക് മുറിവേറ്റു. യാത്രക്കാരുടെ പരിക്ക് നിസാരമാണ്. കണ്ണൂരില്‍ നിന്നു കാസര്‍കോട്ടേക്കു വരികയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസിന്റെ ഗ്ലാസാണ് പൊട്ടി വീണത്. ക്രിസ്റ്റല്‍ ഗ്ലാസായതിനാലാണ് കൂടുതല്‍ അപകടം ഒഴിവായാത്.
Keywords: Glass, Bus, KSRTC, Periya, Town to Town Bus, Driver, Passengers, Injured.