സ്വകാര്യബസ് വയലിലേക്ക് മറിഞ്ഞ് 30ഓളം പേര്‍ക്ക് പരിക്ക്
Feb 16, 2013, 00:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടു നിന്ന് നീലേശ്വരത്തേക്ക് പോയ സ്വകാര്യബസ് ഉപ്പിലിക്കൈ വയലില്‍ മറിഞ്ഞ് 30ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും 23 പേരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.10ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാട്ടുനിന്ന് അരയി പാലംവാഴുന്നോറൊടി വഴി നീലേശ്വരത്തേക്ക് പോവുകയായിരുന്ന ആര്‍.എം.എസ് ബസാണ് അപകടത്തില്‍പെട്ടത്.
വാഴുന്നോറൊടി സ്വദേശി സി. കുഞ്ഞിരാമന്‍ (58), മേനിക്കോട്ട് സ്വദേശികളായ നാരായണി (57), കെ. നാരായണി (34), രോഹിണി (42), ബസ് കണ്ടക്ടര്‍ കോലോട്ടെ പ്രകാശന്‍ (29), മധുരങ്കൈയിലെ പി. കുഞ്ഞിരാമന്‍ (68), ഭാര്യ ശ്യാമള (54), രാജേഷ് (36) എന്നിവരാണ് കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചേടി റോഡിലെ സി. ഭാസ്‌കരന്‍ (60), കെ. രോഷിത്ത് (30), സ്മിത (30), ശോഭ (27), ശ്യാമള (46), അരവിന്ദാക്ഷന്‍ (46), മായ (24), പുതുക്കൈ സ്വദേശിയും മുന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമായ പ്രേമ (38), ഉപ്പിലിക്കൈ സ്വദേശികളായ ടി. മൈമൂന (30), സത്യപാലന്‍ (67), ടി.വി. പാര്‍വതി അമ്മ (65), ലോട്ടറി വില്‍പനക്കാരന്‍ കൃഷ്ണന്‍ (40), ശാന്ത (25), ബീന (32), ലക്ഷ്മി (55), കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥികളായ ദേവദാസ് (എട്ട്), പൂജ (11), ജ്യോതിക (11), കാര്‍ത്തിക (11) എന്നിവരാണ് ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കാഞ്ഞങ്ങാട്ടുനിന്നത്തെിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചത്.

Keywords: Kasaragod, Bus, Accident, Injured, Kanhangad, Nileshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.