ടെമ്പോ വാന്‍ ഡ്രൈവറുടെ മരണം: ബസ് ഡ്രൈവര്‍ക്ക് നാലര വര്‍ഷം തടവ്
Jan 1, 2013, 17:57 IST
കാഞ്ഞങ്ങാട്: ടെമ്പോ വാന്‍ ഡ്രൈവറുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ കോടതി നാലര വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മടിക്കൈ ബങ്കളത്തെ മഠത്തില്‍ വളപ്പില്‍ മുഹമ്മദിന്റെ മകന്‍ കെ നസീറിനെ(31)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി നാലര വര്‍ഷം കഠിന തടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. നാല് വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 304 എ പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 5000 രൂപ പിഴയും 279 പ്രകാരം ആറുമാസം തടവും 337 പ്രകാരം 18 മാസം തടവും 338 പ്രകാരം ആറുമാസം തടവുമാണ് നസീര്‍ അനുഭവിക്കേണ്ടത്.
2007 മാര്‍ച്ച് 15 ന് വൈകുന്നേരം കാഞ്ഞങ്ങാട് സൗത്തിനടുത്ത ഐങ്ങോത്തുണ്ടായ അപകടത്തില്‍ ടെമ്പോ വാന്‍ ഡ്രൈവര്‍ കാഞ്ഞങ്ങാട് സ്വദേശി ശ്രീജിത്ത്(24) മരണപ്പെടുകയായിരുന്നു. നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് നസീര്‍ ഓടിച്ച് വരികയായിരുന്ന ഫഹദ് ബസ് ശ്രീജിത്ത് ഓടിച്ച് പോകുകയായിരുന്ന ടെമ്പോ വാനില്‍ ഇടിക്കുകയായിരുന്നു.
തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ബസ് യാത്രക്കാരായ ഇരുപത് പേര്‍ക്കും പരിക്കേറ്റിരുന്നു.
ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് നസീറിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയാണുണ്ടായത്. കേസിന്റെ വിചാരണ വേളയില്‍ അപകടത്തില്‍ പരിക്കേറ്റ 26 പേര്‍ അടക്കം 44 സാക്ഷികളെ കോടതി വിസ്തരിച്ചു.

Keywords: Tempo driver, Accident, Death, Bus driver, Court, Punishment, Kanhangad, Kasaragod, Kerala, Malayalam news