city-gold-ad-for-blogger

ബസ് ഡ്രൈവറെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു

ബസ് ഡ്രൈവറെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു
കാഞ്ഞങ്ങാട്: അപകടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കാറിലുണ്ടായിരുന്ന നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

ഞായറാഴ്ച വൈകീട്ട് 3.30 മണിയോടെ മഡിയനിലാണ് സംഭവം. കെഎല്‍ 15 - 3075 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കുന്നുമ്മല്‍വീട്ടില്‍ കെവി ബാലകൃഷ്ണനെയാണ് (45) സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. കാഞ്ഞങ്ങാട്ട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മഡിയനിലെത്തിയപ്പോള്‍ കെഎല്‍ 60 ഡി - 7479 നമ്പര്‍ സ്വിഫ്റ്റ്കാര്‍ ബസിലിടിച്ചിരുന്നു. അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്ന നാലംഗ സംഘം ബസ് ഡ്രൈവര്‍ ബാലകൃഷ്ണനെ മര്‍ദ്ദിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kasaragod, Kanhangad, Kerala, Bus-driver, KSRTC, Car, Attack


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia