ബസ് ഡ്രൈവറെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു
May 28, 2012, 11:30 IST
കാഞ്ഞങ്ങാട്: അപകടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കാറിലുണ്ടായിരുന്ന നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.
ഞായറാഴ്ച വൈകീട്ട് 3.30 മണിയോടെ മഡിയനിലാണ് സംഭവം. കെഎല്‍ 15 - 3075 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കുന്നുമ്മല്‍വീട്ടില്‍ കെവി ബാലകൃഷ്ണനെയാണ് (45) സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. കാഞ്ഞങ്ങാട്ട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മഡിയനിലെത്തിയപ്പോള് കെഎല്‍ 60 ഡി - 7479 നമ്പര്‍ സ്വിഫ്റ്റ്കാര്‍ ബസിലിടിച്ചിരുന്നു. അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്ന നാലംഗ സംഘം ബസ് ഡ്രൈവര്‍ ബാലകൃഷ്ണനെ മര്‍ദ്ദിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
സാരമായി പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാലകൃഷ്ണന്റെ പരാതി പ്രകാരം നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Kerala, Bus-driver, KSRTC, Car, Attack







