city-gold-ad-for-blogger

ടാങ്കര്‍ ലോറിയിടിച്ച് ബസ് കണ്ടക്ടര്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13/05/2015) ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ ടാങ്കര്‍ ലോറിയിടിച്ചു മരിച്ചു. വയമ്പില്‍ സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ വി. ബാലകൃഷ്ണന്‍ (48) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 8.30ഓടെ പടന്നക്കാട് നെഹ്‌റു കോളജിനു മുന്നില്‍വെച്ചായിരുന്നു അപകടം.

ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകാന്‍ റോഡു മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലകൃഷ്ണന്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.

വയമ്പില്‍ പരേതനായ കണ്ണന്‍ മണിയാണി-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: സിബിന്‍, ജിബിന്‍. സഹോദരങ്ങള്‍: മധു, കൃഷ്ണന്‍, ദാമോദരന്‍, ശാന്ത. കാഞ്ഞങ്ങാട് - അന്തംപള്ള - നീലേശ്വരം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ബാലകൃഷ്ണന്‍.
ടാങ്കര്‍ ലോറിയിടിച്ച് ബസ് കണ്ടക്ടര്‍ മരിച്ചു

Keywords:  Kanhangad, Kerala, Accident, Obituary, V. Balakrishnan,  Tanker Accident, Bus conductor dies in accident.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia