വാഹനാപകടം: ഡ്രൈവര്‍ക്ക് പിഴ ശിക്ഷ
May 21, 2012, 16:42 IST
കാഞ്ഞങ്ങാട്: സ്വകാര്യ ബസിടിച്ച് വസ്ത്ര വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ പ്രതിയായ ഡ്രൈവറെ കോടതി 2000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. കെഎല്‍ 60 എ 8816 നമ്പര്‍ ബസ് ഡ്രൈവറെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. മലപ്പുറം പള്ളിക്കാലിലെ കാക്കഞ്ചേരിയില്‍ കൃഷ്ണന്റെ മകന്‍ പി. സത്യന്റെ (42) പരാതി പ്രകാരമാണ് ബസ്
ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്.
തേഞ്ഞിപ്പാലം കോഹിനൂരില്‍ ചാരുത കളക്ഷന്‍ സെന്റര്‍ എന്ന വസ്ത്രസ്ഥാപനം നടത്തുന്ന സത്യന്‍ 2010 ഡിസംബര്‍ 26 ന് ഉച്ചയ്ക്ക് ബേക്കല്‍ മൗവ്വലിലുള്ള പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം മകളുടെ ഭര്‍ത്താവിനൊപ്പം കെഎല്‍ 60 - 72 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ബസിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ച് വീണ സത്യന്റെ വലതു തള്ളവിരലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
Keywords: Bus-accident, Fine, Driver, Kanhangad, Kasaragod, Court order