city-gold-ad-for-blogger

കാറിടിച്ച് കെട്ടിട നിര്‍മാണ മേസ്ത്രി മരിച്ചു

കാറിടിച്ച് കെട്ടിട നിര്‍മാണ മേസ്ത്രി മരിച്ചു
കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ബീവറേജ് മദ്യശാലക്കടുത്ത് വെച്ച് കാര്‍ തട്ടി ഗുരുതരമായി പരിക്കേറ്റ കെട്ടിട നിര്‍മാണ മേസ്ത്രി മരണപ്പെട്ടു. അജാനൂര്‍ കടപ്പുറം പാലായി ജുമാമസ്ജിദിനടുത്ത് വാടക ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന മലപ്പുറം കടലുണ്ടി സ്വദേശി ലോഹിതാക്ഷനാണ്(55)മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ട്‌ മണിയോടെ കെ എല്‍ 14 എല്‍ 7909 നമ്പര്‍ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ലോഹിതാക്ഷന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും നില വഷളായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. മംഗലാപുരത്തേക്കുള്ള യാത്രക്കിടയില്‍ ലോഹിതാക്ഷന്‍ മരണപ്പെട്ടു. കാറോടിച്ച ബല്ലാകടപ്പുറത്തെ ഷഫീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി അജാനൂര്‍ കടപ്പുറത്ത് കുടുംബസമേതം താമസിച്ചുവരികയായിരുന്നു ലോഹിതാക്ഷന്‍. ഭാര്യ കോഴിക്കോട് സ്വദേശിനി സുമ. മകന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി ശ്രീജേഷ്. പുതിയകോട്ടയിലെ സ്ഥിരം അപകടമേഖലയായി മാറിയ ഇടമാണ് ബീവറേജ് ഷോറൂമിന് മുന്‍വശത്തെ പ്രധാന റോഡും പരിസരവും. സന്ധ്യ മയങ്ങിയാല്‍ ഈ മേഖല ഇരുട്ടിലാണ്. തെരുവ് വിളക്കുകളുടെ പൊടിപോലും ഈ ഭാഗത്ത് കണ്ടെത്താന്‍ കഴിയില്ല. മദ്യപാനികളുടെ ശല്യവും റോഡരികിലും റോഡിലും ഓട്ടോറിക്ഷ ഉള്‍­പെടെയുള്ള വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതും അപകടങ്ങള്‍ക്ക് നിത്യ കാരണമായി തീര്‍ന്നിട്ടുണ്ട്. ബീവറേജ് ഷോറൂമിന് മുന്നിലെ റോഡില്‍ ഇതിനകം നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുവീണത്.

Keywords: Man, Obituary, Car accident, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia