city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്ത് വിരണ്ടോടി; നാട്ടുകാര്‍ പരക്കംപാഞ്ഞു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/08/2015) അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്ത് വെള്ളാപ്പ് പ്രദേശത്തെ നാട്ടുകാരെ അരമണിക്കൂറോളം ഭീതിയിലാഴ്ത്തി. റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ പോത്ത് വാഹന യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. പോത്തിനെ കണ്ടോടിയവരില്‍ ചിലര്‍ക്ക് വീണ് പരിക്കേറ്റു. ഒടുവില്‍ ഒരുവിധത്തില്‍ പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു.

അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്ത് വിരണ്ടോടി; നാട്ടുകാര്‍ പരക്കംപാഞ്ഞുവെള്ളാപ്പ് മുതല്‍ മീലിയാട്ട് വരെയുള്ള റോഡിലായിരുന്നു പോത്തിന്റെ പരാക്രമം. ഒടുവില്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വലയും കയറും എറിഞ്ഞാണ് പോത്തിനെ തളച്ചത്. അറവുകശാലകളിലേക്ക് കൊണ്ടുപോകുമ്പോള്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കാത്തതാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാകുന്നത്.



Keywords : Trikaripur, Natives, Road, Kanhangad, Kasaragod, Kerala, Lorry, Buffalo,Buffalo makes trouble natives.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia