city-gold-ad-for-blogger

ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ ലിസ്റ്റ് പുറത്തിറക്കി; അംഗീകരിക്കില്ലെന്ന് ഒരുവിഭാഗം

കാഞ്ഞങ്ങാട്: (www.kasargodvartha.com 10/08/2015) കെ.പി.സി.സി അംഗീകരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ ലിസ്റ്റ് ഡിസിസി പുറത്തിറക്കിയതോടെ ഇതേച്ചൊല്ലി കോണ്‍ഗ്രസില്‍ പോരും മുറുകി. ആഴ്ചകള്‍ക്ക് മുമ്പ് കെപിസിസി കാസര്‍കോട് ഡിസിസിക്ക് കൈമാറിയ ലിസ്റ്റ് വെട്ടിത്തിരുത്തലുകളോ ടെയാണ് പുറത്തിറക്കിയതെന്ന ആക്ഷേപം ശക്തമായി. ഈ ലിസ്റ്റ് അംഗീകരിക്കില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്.

ഡിസിസി പ്രസിഡണ്ടിനും മറ്റും വേണ്ടപ്പെട്ട കൂടുതല്‍ ആളുകളെ തിരുകിക്കയറ്റിയും ഇവരുടെ പ്രീതി സമ്പാദിക്കാത്തവരെ ഒഴിവാക്കിയുമാണ് ലിസ്റ്റ് പുറത്തിറക്കിയതെന്നാണ് ആക്ഷേപം. കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ മദ്യ വിരോധിയാണെങ്കില്‍  നിലവില്‍ പുറത്തുവിട്ട ലിസ്റ്റിലെ ഭാരവാഹികളില്‍ ചിലരും മദ്യവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു.

എന്‍.കെ രത്‌നാകരന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ കരിന്തളം, എക്കാല്‍ കുഞ്ഞിരാമന്‍, ബാബു കോഹിന്നൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), പ്രവീണ്‍ തോയമ്മല്‍, യു.വി.എ റഹ് മാന്‍, അനില്‍ വാഴുന്നോറടി, രവീന്ദ്രന്‍ ചേഡീറോഡ്, ചന്ദ്രന്‍ പനങ്കാവ്, വി.വി നിഷാന്ത്, കെ. ദിനേശന്‍, എം.വി കുഞ്ഞിക്കണ്ണന്‍, കെ.പി മോഹനന്‍, വി.വി സുധാകരന്‍, പ്രദീപന്‍ മരക്കാപ്പ് കടപ്പുറം, കെ.വി വേണുഗോപാല്‍, കെ. കമലാക്ഷി, ടി.വി ഷൈലജ, മനോജ് തോമസ്, ടി.കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ബാലകൃഷ്ണന്‍, ഇ. തമ്പാന്‍ നായര്‍, വി. ശശി, അജയന്‍ വേളൂര്‍ (സെക്രട്ടറിമാര്‍), ക്രസന്റ് മുഹമ്മദ് കുഞ്ഞി ചിത്താരി (ട്രഷറര്‍) എന്നിവരാണ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍. നിലവിലുള്ള പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍ അതേ സ്ഥാനത്ത് തുടരും.

ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ ലിസ്റ്റ് പുറത്തിറക്കി; അംഗീകരിക്കില്ലെന്ന് ഒരുവിഭാഗം

Keywords : Congress, Office- Bearers, Kasaragod, Kanhangad, Kerala, Block Congress. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia