സ്ത്രീയെ ഉപയോഗിച്ച് ബ്ലാക്‌മെയില്‍: ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി മുംബൈയില്‍ പിടിയില്‍
Nov 21, 2014, 11:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.11.2014) സ്ത്രീയെ ഉപയോഗിച്ച് പള്ളിക്കര സ്വദേശിയെ ബ്ലാക്‌മെയില്‍ചെയ്ത് പണം തട്ടിയ കേസില്‍ ഒരാളെകൂടി ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി. ഞാണിക്കടവിലെ റംഷീദിനെയാണ് വെള്ളിയാഴ്ച രാവിലെ ഗള്‍ഫിലേക്ക് കടക്കാനുള്ള ഒരുക്കത്തിനിടയില്‍ മുംബൈ വിമാനത്താവളത്തില്‍വെച്ച് പോലീസ് പിടികൂടിയത്. മൂന്നാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കേസില്‍ തൈക്കടപ്പുറത്തെ സൈനബയെ മൂന്ന് ദിവസം മുമ്പ് അറസ്റ്റുചെയ്തിരുന്നു. സൈനബ റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന റംഷീദ് ഗള്‍ഫിലേക്ക് കടക്കാന്‍ നോക്കുന്നതായി രഹസ്യ വിവരം കിട്ടിയ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിലെത്തി തന്ത്രപരമായി പിടികൂടുകയായിരുന്നുവെന്ന് ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷ് പറഞ്ഞു.
റംഷീദിനെ കാഞ്ഞങ്ങാട്ടെത്തിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതോടെ ബ്ലാക് മെയില്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ചാരക്കേസ്: നമ്പി നാരായണനെ പേടിച്ച് വിവരാവകാശ കമ്മീഷണര്‍ സ്ഥാനം രാജിവയ്ക്കാന്‍ സിബി മാത്യൂസ് ഒരുങ്ങി?
Keywords : Kanhangad, Accuse, arrest, Blackmail, Kerala, Mumbai Airport.