സി.പി.എം സ്തൂപത്തിനും ബസ് ഷെല്‍ട്ടറിനും കരിഓയില്‍ ഒഴിച്ചു
Feb 1, 2013, 19:16 IST
കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. നെല്ലിക്കാട്ട് ജംഗ്ഷനിലെ സി.പി.എം പണിത ബസ് ഷെല്‍ട്ടറിനും സ്വകാര്യവ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച സ്തൂപത്തിനും സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു. നെല്ലിക്കാട്ടും പരിസരത്തും വിവിധ സ്ഥലങ്ങളില്‍ ഉയര്‍ത്തിയ കൊടിമരങ്ങള്‍ ഒന്നൊന്നായി പിഴുതുമാറ്റുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചില കൊടിമരങ്ങള്‍ സ്ഥലത്തു നിന്നുതന്നെ അപ്രത്യക്ഷമായ നിലയിലാണ്. ഇത് സംബന്ധിച്ച് സി.പി.എം പ്രാദേശിക നേതൃത്വം ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. വെളളിയാഴ്ച വെളുപ്പിനാണ് സംഭവം നടന്നത്. പൊതുവെ സമാധാനം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് പുറത്തുനിന്നുള്ളവര്‍ എത്തി കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായി പരാതിയുണ്ട്.

Keywords: CPM, Bus shelter, Destroy, Nellikkatt, Kanhangad, Kasaragod, Kerala, Malayalam news