യുവതികള്‍ക്കൊപ്പം നഗ്ന ചിത്രമെടുത്ത് ബ്ലാക്ക് മെയിലിംഗ്; പ്രതികള്‍ രക്ഷപ്പെട്ട കാര്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി
Sep 5, 2014, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2014) യുവതിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രം എടുക്കുകയും ഇതുകാട്ടി ബ്ലാക്ക്‌മെയിലിംഗിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കോട്ടയത്ത് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെട്ട കാര്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി.
കോട്ടയത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാറാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ദേശീയപാതയിലാണ് കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള കാര്‍ കണ്ടെത്തിയത്.
വെള്ളനിറത്തിലുള്ള കെ.എല്‍ 14 എം 7334 നമ്പര്‍ കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കാര്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കാസര്‍കോട്ടെ ലോഡ്ജിലെത്തിച്ച ശേഷം ധര്‍മ്മത്തടുക്ക കാരിക്കുണ്ടിലെ മുഹമ്മദ് അഷറഫ് എന്ന കൊച്ചി അഷറഫ് (30), കുമ്പള പെര്‍വാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ അസ്‌നാര്‍ (47), എറണാകുളം ഫോര്‍ട്ട് കൊച്ചിയിലെ യേശുദാസ് ലാസര്‍ (32) എന്നിവരെ രണ്ട് ദിവസം മുമ്പാണ് കോട്ടയം പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി നിസാറും സഹായികളും കോട്ടയത്ത് വെച്ച് പോലീസ് വാഹനത്തില്‍ കാറിടിച്ച് തെറിപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ഇതേ കാറാണ് കാഞ്ഞങ്ങാട്ട് കണ്ടെത്തിയിരിക്കുന്നത്. കാസര്‍കോട്ട് നിന്നും കാര്‍ വാടകക്കെടുത്തതാണെന്ന് പോലീസിന് വിവരം ലഭിച്ചു. മുഖ്യപ്രതി നാസറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം വ്യാപിപിച്ചു.
Also Read:
സദാശിവത്തെ ഗവര്‍ണറാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
Keywords: Kasaragod, Kerala, Kanhangad, Car, Blackmail, Police, Case, Kottayam, C.A, Fort Kochi,
Advertisement: