city-gold-ad-for-blogger
Aster MIMS 10/10/2023

ബിജെപിയിലേക്ക് വരുന്നവരെ എന്തുവിലകൊടുത്തും സംരക്ഷിക്കും: കെ. സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.06.2014) സിപിഎം വിട്ട് ബിജെപിയിലേക്ക് വരുന്നവരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് കെ. സുരേന്ദ്രന്‍. കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിലെ സാധാരണ പ്രവര്‍ത്തകര്‍ അടുത്ത കാലങ്ങളില്‍ ബിജെപിയിലേക്ക് വരാനുള്ളവരാണ്. ബിജെപിക്കെതിരെ അക്രമം നടത്തിയാല്‍ ബിജെപി അവരെ തിരിച്ചടിക്കില്ല. പകരം ബിജെപി നേതൃത്വം പി. കരുണാകരന്റെയും സതീഷ്ചന്ദ്രന്റെയും വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിക്കാനാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണമാറ്റത്തിനുവേണ്ടി ദാഹിച്ചിരുന്ന ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശിക്ഷിച്ചു. കോണ്‍ഗ്രസിനെ സഹായിച്ചവരും ശിക്ഷിക്കപ്പെട്ടു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ക്കായിരിക്കും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി നടപ്പിലാക്കുന്നത് ജനങ്ങളുടെ അജണ്ടയാണ്. മറ്റു സംസ്ഥാനങ്ങള്‍ നരേന്ദ്രമോദിയുടെ മുന്നില്‍ വെയ്ക്കാന്‍ തങ്ങളുടെ സംസ്ഥാനങ്ങളുടെ വികസന അജണ്ട തയ്യാറാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ചടങ്ങിനുപോലും പോകാന്‍ തയ്യാറായിട്ടില്ല.

നിയോജക മണ്ഡലം പ്രസിഡണ്ട് ഇ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ സംസാരിച്ചു. കൊവ്വല്‍ ദാമോദരന്‍, സുകുമാരന്‍ കാലിക്കടവ്, ശങ്കരന്‍ വാഴക്കോട്, എസ്.കെ. കുട്ടന്‍, അഡ്വ. കെ. രാജഗോപാല്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. യോഗത്തിന് മുന്നോടിയായി ബിജെപി ഓഫീസില്‍ നിന്നും കോട്ടച്ചേരിയിലേക്ക് പ്രകടനം നടന്നു.
ബിജെപിയിലേക്ക്  വരുന്നവരെ എന്തുവിലകൊടുത്തും സംരക്ഷിക്കും: കെ. സുരേന്ദ്രന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL