city-gold-ad-for-blogger
Aster MIMS 10/10/2023

പട്ടാള വേഷം ഇസ്ലാമിനോടുള്ള വെല്ലുവിളി; നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി

കാസര്‍കോട്: നബിദിന ഘോഷയാത്രയില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പട്ടാള വേഷ മാര്‍ച്ച് നടത്തിയത് ഇസ്ലാമിനോടും നിയമവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പട്ടാള മാര്‍ച്ച് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. നബിദിന ഘോഷയാത്രയില്‍ പ്രകോപനങ്ങളില്ലാതെ സംയമനം പാലിക്കണമെന്നും ശ്വേത വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും സംയുക്ത ജമാഅത്ത് നല്‍കിയ നിര്‍ദേശം ലംഘിച്ചാണ് പട്ടാള വേഷ മാര്‍ച്ച് നടത്തിയതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
പട്ടാള വേഷം ഇസ്ലാമിനോടുള്ള വെല്ലുവിളി; നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി
സംയുക്ത ജമാഅത്തുകളുടെ തീരുമാനങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അവരുടെ നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. 2012 ഫെബ്രുവരി അഞ്ചിന് നടന്ന നബിദിന റാലിയില്‍ പട്ടാള വേഷത്തില്‍ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്ത പോലീസ് അതേ രാജ്യദ്രോഹ കുറ്റം തങ്ങളുടെ മുന്നില്‍ നടന്നപ്പോള്‍ പ്രതികളെ ഉടന്‍ പിടികൂടുന്നതിന് പകരം സംരക്ഷണം നല്‍കുകയാണ് ചെയ്തത്. ഗുരുതരമായ വീഴ്ചയാണ് പോലീസ് നടത്തിയത്. 2012ലെ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതല്ലാതെ കുറ്റപത്രം സമര്‍പിച്ചിട്ടില്ല.

പോലീസിന്റെ നിഷ്‌ക്രിയത്വവും പ്രതികളുടെ ഭരണ സ്വാധീനവുമാണ് രാജ്യത്തോടുള്ള വെല്ലുവിളിക്ക് കാരണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ തുടര്‍ നടപടികളൊന്നും സ്വീകരിക്കാതെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണ് ചെയ്തത്. ഭരണ സ്വാധീനം ഉള്ളതുകൊണ്ട് ഇത് ഇനിയും ആവര്‍ത്തിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബി.ജെ.പി പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Rally, Kanhangad, March, Press meet, Meelad, BJP, Adv. K Sreekanth, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL