city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി.വൈ.എസ്.പി. ജോസി ചെറിയാനെ ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അ­റസ്റ്റില്‍

ഡി.വൈ.എസ്.പി. ജോസി ചെറിയാനെ ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അ­റസ്റ്റില്‍
കാഞ്ഞങ്ങാട്: രാഷ്ട്രീയ സംഘര്‍ഷത്തിനിടെ, ഇപ്പോഴത്തെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസന്വേഷണ ടീമിലെ ഡി.വൈ.എസ്.പി ജോസി ചെറിയാനെ ചിത്താരി ചേറ്റുക്കു­ണ്ടില്‍ വെച്ച് 2011ല്‍ അക്രമിച്ച കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

കീക്കാനം കുഞ്ഞിരാമന്റെ മകനും ബി.ജെ.പി പ്രവര്‍ത്തകനുമായ സഞ്ജീവനെയാണ്(35) ബേക്കല്‍ എസ്.ഐ ടി. ഉത്തംദാസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌­ട്രേറ്റ് (രണ്ട്), കോടതി ഈ മാസം 24 വരെ റി­മാന്റ് ചെയ്തു.

2011 ഏ­പ്രില്‍ 30ന് ചേ­റ്റു­ക്കു­ണ്ടില്‍ ബി.ജെ.പി പ്ര­വര്‍­ത്ത­കര്‍ കു­ഴ­പ്പ­മു­ണ്ടാ­ക്കു­ന്ന വി­വ­ര­മ­റി­ഞ്ഞ് സ്ഥ­ല­ത്തെത്തി­യ അന്ന­ത്തെ കാ­ഞ്ഞ­ങ്ങാ­ട് ഡി.വൈ.എ­സ്.പി ജോ­സി ചെ­റി­യാ­നെ­യാ­ണ് സ­ഞ്­ജീവ­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ബി.ജെ.പി സം­ഘം അ­ക്ര­മി­ച്ചത്. പോ­ലീ­സ് ജീ­പ്പി­നെ കല്ലു കൊ­ണ്ട് ത­കര്‍­ക്കു­കയും ചെ­യ്തു.

ജോ­സി ചെ­റി­യാ­ന്റെ പ­രാ­തി­യി­ലാ­ണ് ബേ­ക്കല്‍ പോ­ലീ­സ് കേ­സെ­ടു­ത്തത്. ഒ­ളി­വി­ലാ­യി­രു­ന്ന സ­ഞ്­ജീവന്‍, ക­ഴി­ഞ്ഞ ദിവ­സം ചേ­റ്റു­ക്കു­ണ്ടില്‍ മ­ദ്യ­ല­ഹ­രി­യില്‍ കു­ഴ­പ്പ­മു­ണ്ടാ­ക്കു­ന്ന വി­വ­ര­മ­റി­ഞ്ഞ് സ്ഥ­ല­ത്തെത്തി­യ എസ്.ഐയും പാര്‍­ട്ടിയും പ്ര­തി­യെ പി­ടി­കൂ­ടു­ക­യാ­യി­രുന്നു.

മ­ദ്യ­പി­ച്ച് കു­ഴ­പ്പ­മു­ണ്ടാക്കി­യ സ­ഞ്­ജീ­വ­നെ ഈ കേ­സില്‍ ജാ­മ്യ­ത്തി­ലെ­ടു­ക്കാന്‍, പോ­ലീ­സ് പ്ര­തി­യു­ടെ വീ­ട്ടു­കാ­രോ­ട് ആ­വ­ശ്യ­പ്പെ­ട്ടു­വെ­ങ്കി­ലും സ­ഞ്­ജീവ­നു വേ­ണ്ടി ജാമ്യം നില്‍­ക്കാന്‍ വീ­ട്ടു­കാര്‍ ആരും ത­ന്നെ­യെ­ത്തി­യില്ല. തു­ടര്‍­ന്ന് മ­ദ്യ­പി­ച്ച് കു­ഴ­പ്പ­മു­ണ്ടാക്കി­യ കേ­സിലും ഡി.വൈ.എ­സ്.പി­യെ ആ­ക്ര­മി­ച്ച കേ­സിലും പ്ര­തി­യെ റി­മാന്‍­ഡ് ചെ­യ്തു.

Keywords:  DYSP, Attack, Arrest, Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia