city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുസ്ഥലത്ത് കൊടിതോരണങ്ങള്‍ കെട്ടുന്നവര്‍ കുടുങ്ങും; പോലീസ് കോടതിക്ക് റിപോര്‍ട്ട് നല്‍കി തുടങ്ങി

കാസര്‍കോട്: പൊതുസ്ഥലത്ത് കൊടിതോരണങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളും ചുവരെഴുത്തും നടത്തുന്നവര്‍ കുടുങ്ങും. പോലീസ് ഇത്തരം കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ ഐ.പി.സി 120 ബി വകുപ്പ് പ്രകാരം കേസെടുത്ത് കോടതിക്ക് റിപോര്‍ട്ട് നല്‍കുകയാണ് ചെയ്യുന്നത്. രണ്ട് മാസം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുക്കുന്നത്.

പൊതുസ്ഥലങ്ങളിലും റോഡരികിലും ഇത്തരം ബോര്‍ഡുകളും കൊടിതോരണങ്ങളും കമാനങ്ങളും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് പോലീസ് പറയുന്നത്. ദേശീയ പാതയോരങ്ങളിലും പൊതുമരാമത്തിന്റെയും മറ്റും കീഴിലുള്ള റോഡുകളിലും ആയിരക്കണക്കിന് അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളുമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇലക്ട്രിക് പോസ്റ്റുകളിലും ടെലിഫോണ്‍ പോസ്റ്റുകളിലും ചുവരെഴുത്ത് നടത്തുകയും അനധികൃതമായി പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുകയും ചെയ്യുന്നു. ഇവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് കാലുകള്‍ നാട്ടി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെയും പോലീസ് കോടതിക്ക് റിപോര്‍ട്ട് നല്‍കുന്നുണ്ട്.

വിവിധ ആരാധനാലയങ്ങളുടെ ആഘോഷ പരിപാടികളുടെ പേരില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളും ചുവരെഴുത്തുകളും വലിയ ക്രമസമാധാന പ്രശ്‌നമായി വളരുന്നതിനെ തുടര്‍ന്നാണ് ഈ നടപടിക്ക് പോലീസ് തുനിഞ്ഞിരിക്കുന്നത്. നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രധാന കാരണമായി തീരുന്നത് ഇത്തരം ചുവരെഴുത്തുകളും ബോര്‍ഡുകളുമാണെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ പ്രശ്‌നങ്ങള്‍ക്ക് കാരണം അനധികൃതമായ കൊടിതോരണങ്ങളെയും ബോര്‍ഡുകളെയും സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകങ്ങളിലേക്ക് വരെ ഇത്തരം പ്രശ്‌നങ്ങള്‍ മാറിയിട്ടുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രിക് ലൈനുകളില്‍ വലിയ കല്ലുകളും മറ്റും കെട്ടി റോഡിന് കുറുകെ കൊടി ഉയര്‍ത്തുന്നത് മൂലം പല അപകടങ്ങളും സംഭവിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് കഴിഞ്ഞ ദിവസം 15 അടി ഉയരത്തില്‍ സ്ഥാപിച്ച ബാനര്‍ പൊട്ടിവീണ് ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ പെട്ടിരുന്നു. ഭാഗ്യംകൊണ്ടാണ് ബൈക്ക് യാത്രക്കാരന് ജീവപായം സംഭവിക്കാതിരുന്നത്.

നിയമപ്രകാരം ആര്‍ക്കും റോഡരികിലോ പൊതുസ്ഥലങ്ങളിലോ ബോര്‍ഡുകളോ, തോരണങ്ങളോ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ ഔദ്യോഗിക പരിപാടികള്‍ക്കടക്കം വലിയ കമാനങ്ങളുണ്ടാക്കി റോഡിന് കുറുകെ സ്ഥാപിക്കുന്നത് ട്രാഫിക് നിയമപ്രകാരം കുറ്റകരമാണ്. വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന യാതൊന്നും റോഡരികില്‍ പാടില്ലെന്നാണ് ട്രാഫിക് നിയമത്തിലും ഗതാഗത വകുപ്പിന്റെ നിയമത്തിലും പറയുന്നത്.

പൊതുസ്ഥലത്ത് കൊടിതോരണങ്ങള്‍ കെട്ടുന്നവര്‍ കുടുങ്ങും; പോലീസ് കോടതിക്ക് റിപോര്‍ട്ട് നല്‍കി തുടങ്ങിഎന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണ് അപകടങ്ങളും മറ്റും വര്‍ധിക്കാന്‍ കാരണമാവുന്നത്. ആരാധനാലയങ്ങളുടെ ആഘോഷ പരിപാടികള്‍ക്ക് അനധികൃതമായി ബോര്‍ഡുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നടത്തിയാല്‍ അതാത് കമ്മിറ്റികളെ പ്രതിചേര്‍ത്താണ് പോലീസ് കോടതിക്ക് റിപോര്‍ട്ട് നല്‍കുന്നത്. വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം നിയമലംഘനങ്ങള്‍ നടത്തിയാല്‍ അവരുടെ ഭാരവാഹികള്‍ക്കെതിരെയും കോടതിക്ക് റിപോര്‍ട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു. നിയമങ്ങള്‍ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ടതാണെന്നും അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ പറഞ്ഞു.

Keywords : Kasaragod, Kerala, Kanhangad, Police, Court, Report, DYSP, Case, Traffic Violation, Political Parties, Road, Board, Vehicles, Accident, Law, Electric Post, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia