തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുകള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; യുവാവ് പിടിയില്‍
Dec 13, 2011, 14:55 IST
മോഷ്ടിച്ച ഒരു ബൈക്ക് കല്ലൂരാവിയില്‍ പോലീസ് ജീപ്പ് കത്തിച്ച കേസിലെ പ്രതിയില്‍ നിന്നും മറ്റൊന്ന് അമ്പലത്തറയിലെ വാഹന ബ്രോക്കറില്‍ നിന്നുമാണ് പിടിച്ചെടുത്തത്. കവര്‍ച്ചാ സംഭവവുമായി ബന്ധപ്പെട്ട് വട്ടേക്കാട് സ്വദേശി വിപിനിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വാഹന മോഷണസംഭവത്തില്‍ ഒഴിഞ്ഞവളപ്പിലെ സിദ്ദീഖിനും ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. വിപിനും സിദ്ദീഖും മറ്റ് രണ്ടുപേരും ചേര്‍ന്ന് നിരവധി വാഹനങ്ങള്‍ വലിയതുറ പോലീസ് പരിധിയില്‍ നിന്ന് കവര്‍ച്ച ചെയ്തിട്ടുണ്ട്.
നേരത്തെ ഗള്‍ഫിലായിരുന്ന സിദ്ദീഖ് അവിടെ വെച്ചാ ണ് വിപിനുമായി പരിചയപ്പെടുന്നത്. ഇരുവരും നാട്ടിലേക്ക് മടങ്ങിയതോടെ കവര്‍ച്ചക്ക് ഇറങ്ങുകയായിരുന്നു. സിദ്ദീഖിനെ വലിയതുറ പോലീസ് ചോദ്യം ചെയ്തുവരുന്നു. വലിയതുറയില്‍ നിന്നും മോഷ്ടിച്ച രണ്ട് ബൈക്കുകളും കെ എല്‍ 60 സി 605, കെ എല്‍ 60 ബി 13 80 എന്ന വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാണ് കാഞ്ഞങ്ങാട്ട് ഓടിയതെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും സിദ്ധീഖിനെ വലിയതുറ പോലീസ് അങ്ങോട്ട് കൊണ്ടുപോയിട്ടുണ്ട്.