ബൈക്കിടിച്ച് പതിനൊന്നുകാരന് പരിക്ക്
Dec 31, 2011, 14:08 IST
കാഞ്ഞങ്ങാട് : സൈക്കിളില്‍ ബൈക്കിടിച്ച് 11 കാരന് ഗുരുതരമായി പരിക്കേറ്റു. തോയമ്മലിലെ പ്രഭാകരന്റെ മകന്‍ അമര്‍നാഥി(11)നാണ് പരിക്കേറ്റത്. പരിക്കേറ്റ അമര്‍നാഥിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കെ.എല്‍.58 എ 32 നമ്പര്‍ ബൈക്കോടിച്ച അനൂപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: Kasaragod, Kanhangad, Bike-Accident, Injured