city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീകള്‍ക്ക് തണലായി ഭൂമിക...

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/03/2015) അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സാന്ത്വനമായി ഭൂമികയുടെ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാകുന്നു. 2014 ഏപ്രില്‍ മുതല്‍ 2015ഫെബ്രുവരി വരെ 303 സ്ത്രീകളാണ് ഭൂമികയുടെ സേവനം തേടി കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിയത്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് വൈദ്യസഹായവും സൗജന്യകൗണ്‍സിലിംഗ് നല്‍കുന്നതിന് ജില്ലാശുപത്രികളിലും തെരെഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളിലും നടപ്പിലാകുന്ന പദ്ധതിയാണ് ഭൂമിക. ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിക സെന്ററിലാണ് ഇതിന്റെ സേവനം ലഭ്യമാകുക. നിര്‍ഭയ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത് സംസ്ഥാന ഗവണ്‍മെന്റും സാമൂഹ്യനീതി വകുപ്പും സംയുക്തമായാണ്  നടപ്പിലാക്കുന്നത്.

അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് നിരവധി സേവനങ്ങളാണ് ഭൂമിക നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുബന്ധസ്ഥാപനങ്ങളിലും സെമിനാറും ബോധവല്‍ക്കരണ പരിപാടിയും നടത്തി അതിക്രമങ്ങള്‍ക്ക് ഇരയായവരെ കണ്ടെത്തുകയും, അതിക്രമങ്ങള്‍ക്ക് ഇരയായി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് നിയമപരമായി അവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക്  ഷെല്‍ട്ടര്‍ ഹോമുകളിലും നിര്‍ഭയ ഹോംമുകളിലും താമസൗകര്യം ഒരുക്കുന്നു. കൂടുതല്‍ വിദഗ്ധ സേവനം ആവശ്യമുളളവര്‍ക്ക് റഫറന്‍സ് സൗകര്യവും ഒരുക്കുന്നു. അതിക്രമത്തിന് ഇരയാവുന്നവരെ സഹായിക്കാന്‍ സാമൂഹ്യ ക്ഷേമ വകുപ്പ്, വനിതാ സെല്‍, പോലീസ് ഷെല്‍ട്ടര്‍ ഹോം, ജാഗ്രതാ സമിതി, നിയമസഹായം, സന്നദ്ധ സംഘടനകള്‍, എന്നിവരുടെ സേവനവും സഹകരണവും ഭൂമിക ഉറപ്പുവരുത്തുന്നു. പ്രവര്‍ത്തനങ്ങളില്‍ സൂക്ഷിക്കുന്ന രഹസ്യ സ്വഭാവമാണ് ഭൂമികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യത ഉറപ്പുവരുത്തുന്നത്. അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിക സെന്റര്‍, പോലീസ് സ്റ്റേഷന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലയിലെ സേവന ദാതാക്കള്‍ എന്നിവ വഴി പരാതി നല്‍കാം.

കൂടാതെ 1091 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചും പരാതി രേഖപ്പെടുത്താം. ജില്ലയിലെ ഭൂമികാസെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വനിതാകൗണ്‍സിലറെയും നിയമിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂമിക സെന്ററുമായി ബന്ധപ്പെടുക. 0467 2200778, 2217019.
സ്ത്രീകള്‍ക്ക് തണലായി ഭൂമിക...



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia