ബേക്കല്‍ കോട്ടയിലെത്തിയ സന്ദര്‍ശകരെ അകത്തിട്ട് ജീവനക്കാരന്‍ ഗേറ്റ് പൂട്ടി
Apr 15, 2015, 23:03 IST
ബേക്കല്‍: (www.kasargodvartha.com 15/04/2015) വിഷു ദിനത്തില്‍ ബേക്കല്‍ കോട്ട കാണാനെത്തിയ സന്ദര്‍ശകരെ അകത്തിട്ട് സുരക്ഷാ ജീവനക്കാരന്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ സുരക്ഷാ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
കോട്ടയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വൈകിട്ട് ആറ് മണിവരെയാണ് നിജപ്പെടുത്തിയിരുന്നത്. ആറ് മണി കഴിഞ്ഞപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സന്ദര്‍ശകരെ പുറത്തിറക്കിയ ശേഷം ഗേറ്റ് പൂട്ടാന്‍ ഗാര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷു ദിനമായതിനാല്‍ സന്ദര്‍ശന സമയം നീട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ജീവനക്കാരന്‍ പോലീസിനെ അറിയിച്ചത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് കാണമെന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉത്തരവ് കാണിക്കാതെ ക്ഷുഭിതനായി സുരക്ഷാ ജീവനക്കാരന്‍ സന്ദര്‍ശകര്‍ മുഴുവനും പുറത്തുപോകുന്നതിന് മുമ്പ് ഗേറ്റ് പൂട്ടുകയായിരുന്നു.
കോട്ടയ്ക്ക് പുറത്തിറങ്ങിയ ഒരാളുടെ ഭാര്യ അടക്കം അകത്ത് കുടുങ്ങിപ്പോയിരുന്നു. ഇവരെ പുറത്തേക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ജീവനക്കാരന്‍ തയ്യാറാകാതെ നിന്നതോടെ പ്രകോപിതരായ നാട്ടുകാര്‍ ഇയാളെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് ഇടപെട്ടാണ് ഇവരെ പിന്നീട് പുറത്തിറക്കിയത്.

Keywords : Bekal, Kasaragod, Assault, Police, Natives, Visit, Kanhangad, Bekal Fort, Security, Gate, Bekal: Security staff makes bitter experience to visitors.