Carnival Procession | ബേക്കൽ അഗ്രോ കാർണിവൽ: വർണ്ണാഭമായ വിളംബര ഘോഷയാത്ര നടന്നു
● ചെണ്ടമേളം, മുത്തുക്കുടകളുമായി സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.
● ആയുഷ് മാനേജിംഗ് ഡയറക്ടറും മുൻ ജില്ലാ കളക്ടറുമായ ഡോക്ടർ പി. സജിത്ത് ബാബു ഐ.എ.എസ് പ്രദർശന നഗരി സന്ദർശിച്ചു.
പള്ളിക്കര: (KasargodVartha) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബേക്കൽ അഗ്രോ കാർണിവലിന്റെ വിളംബരം അറിയിച്ചുകൊണ്ട് വർണ്ണാഭമായ ഘോഷയാത്ര നടന്നു. ചെണ്ടമേളം, മുത്തുക്കുടകളുമായി സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. പൂച്ചക്കാട് നിന്ന് ആരംഭിച്ച ഘോഷയാത്ര പള്ളിക്കര പെട്രോൾ പമ്പിന് എതിർവശത്തുള്ള കാർണിവൽ നഗരിയിൽ സമാപിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി. ഗീത, എ. ദാമോദരൻ, എം.ജി.പുഷ്പ, ഷക്കീല ബഷീർ, ലക്ഷ്മി തമ്പാൻ, കെ. സീത, ബി.ഡി.ഒ. ഹരികൃഷ്ണൻ, പള്ളിക്കര പഞ്ചായത്ത് മെമ്പർമാരായ വി. സൂരജ്, കെ. വി. ജയശ്രീ, ടി. വി. അനിത, പൊതുപ്രവർത്തകരായ ഹക്കീം കുന്നിൽ, എം. എ. ലത്തീഫ്, സുകുമാരൻ പൂച്ചക്കാട് എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
ആയുഷ് മാനേജിംഗ് ഡയറക്ടറും മുൻ ജില്ലാ കളക്ടറുമായ ഡോക്ടർ പി. സജിത്ത് ബാബു ഐ.എ.എസ് പ്രദർശന നഗരി സന്ദർശിച്ചു. കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ തിങ്കളാഴ്ച വൈകിട്ട് അഗ്രോ കാർണിവൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
#BeckalAgroCarnival, #Kanhangad, #CarnivalProcession, #KeralaCulture, #Festival, #Panchayat