city-gold-ad-for-blogger

നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ; ഇനി മൂന്നാം കണ്ണ് നിങ്ങളെ നിരീക്ഷിക്കും, പിഴ കാര്‍ഡ് വീട്ടിലെത്തും

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/02/2015) ചിത്താരി മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കും. പിന്നാലെ പിഴ ഒടുക്കേണ്ട നോട്ടീസ്  തപ്പാലിലൂടെ വീട്ടിലെത്തും.

ഓരോ ദിവസത്തേയും ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കും. ഇതില്‍ ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പറുകള്‍ ശേഖരിച്ച് ബന്ധപ്പെട്ട ആര്‍.ടി.എ ഓഫീസില്‍ നിന്ന് ഈ വാഹനത്തിന്റെ ഉടമയുടെ മേല്‍വിലാസം ശേഖരിച്ച് പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്ത് തപ്പാല്‍ കാര്‍ഡ് ഉടമകള്‍ക്ക് അയച്ച് കൊടുക്കുകയാണ് ചെയ്യുക.

കാര്‍ഡ് കൈയ്യില്‍ കിട്ടിയാല്‍ ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി പിഴ ഒടുക്കേണ്ടിവരും. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏതാനും വാഹന ഉടമകള്‍ക്ക് പിഴ അടക്കാനുള്ള നോട്ടീസ് അയച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നിയമം ലംഘിക്കുന്നവര്‍ ജാഗ്രതൈ; ഇനി മൂന്നാം കണ്ണ് നിങ്ങളെ നിരീക്ഷിക്കും, പിഴ കാര്‍ഡ് വീട്ടിലെത്തും

Keywords : Kanhangad, Vehicle, Traffic-block, Police, Fine, Notice, Card, Camera. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia