city-gold-ad-for-blogger

ഐ.എന്‍.എല്‍ പാലം വലിച്ചു; കാഞ്ഞങ്ങാട്ടെ ഫോര്‍സ്റ്റാര്‍ ബാറിന് അനുമതി നല്‍കിയത് റദ്ദാക്കാനായില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.05.2014) ഐ.എന്‍.എല്‍ പാലം വലിച്ചതേടെ കാഞ്ഞങ്ങാട്ടെ ഫോര്‍സ്റ്റാര്‍ ബാറിന് അനുമതി നല്‍കിയത് റദ്ദാക്കാനായില്ല. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത രാജ് റെസിഡന്‍സിക്ക് യുഡിഎഫ് ഭരിക്കുന്ന നഗരസഭ ബാര്‍ ആരംഭിക്കുന്നതിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് മുമ്പ് നല്‍കിയ അനുമതി റദ്ദാക്കാന്‍ കഴിയാതെ പോയത്.
കൗണ്‍സിലില്‍ ന്യൂനപക്ഷമായ യുഡിഎഫ് അംഗങ്ങള്‍ അനുമതി പത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഎം അംഗങ്ങള്‍ ഇറങ്ങിപോവുകയും ബിജെപി അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഐഎന്‍എലിന്റെ രണ്ടംഗങ്ങള്‍ യോഗത്തില്‍ നിന്നു ബോധപൂര്‍വം വിട്ടു നിന്നതാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. നേരത്തെ ആരും എതിര്‍ക്കാതെയാണ് ബാര്‍ തുടങ്ങാന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കിയത്.
ഐ.എന്‍.എല്‍ പാലം വലിച്ചു; കാഞ്ഞങ്ങാട്ടെ ഫോര്‍സ്റ്റാര്‍ ബാറിന് അനുമതി നല്‍കിയത് റദ്ദാക്കാനായില്ല

നേരത്തെ ബാറിന് അനുമതി നല്‍കാന്‍ തീരുമാനമെടുത്ത കൗണ്‍സിലര്‍മാരോട് കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് അനുമതി  നല്‍കിയ തീരുമാനത്തില്‍ വിയോജനക്കുറിപ്പു നല്‍കി യുഡിഎഫ് അംഗങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. മന്ത്രി മഞ്ഞളാംകുഴി അലി ഇടപെട്ട് അനുമതി  മരവിപ്പിക്കുകയും വിശദീകരണം തേടുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച കൗണ്‍സില്‍ യോഗം വീണ്ടും ചേര്‍ന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : INL, Kanhangad, Bar, Kasaragod, Kerala, Licence, UDF, CPM, Bar NOC issue: INL against UDF.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia