city-gold-ad-for-blogger

കാഞ്ഞങ്ങാട്ടെ വിവാദ ബാര്‍ലൈസന്‍സ്; 11 ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.06.2014) കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജ് റെസിഡന്‍സി ഫോര്‍ സ്റ്റാര്‍ ബാറിന് അനുമതി നല്‍കിയ കാഞ്ഞങ്ങാട് നഗരസഭയിലെ 11 കൗണ്‍സിലര്‍മാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നഗരസഭാ അധ്യക്ഷ ഹസീനാ താജുദ്ദീനോടും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജിയോടും രാജിവെക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റി പിരിച്ച് വിടാനും മണ്ഡലം സെക്രട്ടറി എം.പി ജാഫറിനെ നീക്കാനും യു.ഡി.എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടണ്ട്. ബാറിന് അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ മുസ്ലിം ലീഗ് നിയോഗിച്ച കമ്മിറ്റിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോണ്‍ഗ്രസ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പുതിയ മദ്യ ഷാപ്പുകള്‍ക്കും ബാറുകള്‍ക്കും അനുമതി നല്‍കരുതെന്ന കെ.പി.സി.സിയുടെ സര്‍ക്കുലറിന് വിരുദ്ധമായിട്ടായിരുന്നു കാഞ്ഞങ്ങാട്ട് ലീഗിന്റെ നേതൃത്വത്തിലുള്ള നഗരസഭ പുതിയ ബാറിന് അനുമതി നല്‍കിയത്. ബാറിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകന്‍ വാഴുന്നോറോടി, കൗണ്‍സിലര്‍ അനില്‍ വാഴുന്നോറോടി എന്നിവരെ അന്വേഷണ വിധേയമായി കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കൗണ്‍സിലര്‍മാര്‍ ബാര്‍ അനുവദിച്ചതില്‍ വിയോജന കുറിപ്പ് തയ്യാറാക്കി സര്‍ക്കാറിന് അയച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ബാറിന് അനുമതി നല്‍കിയ നടപടി റദ്ദാക്കിയിരുന്നു.

സര്‍ക്കാറിന്റെ ഈ നടപടിക്ക് അംഗീകാരം നല്‍കുന്നതിനായി വീണ്ടും കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും ഭൂരിപക്ഷം ഇല്ലാത്തതിനെ തുടര്‍ന്ന് അനുമതി റദ്ദാക്കാന്‍ കഴിഞ്ഞിരുന്നില്ല. കൗണ്‍സില്‍ യോഗത്തില്‍ നിന്നും സി.പി.എം, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോവുകയും രണ്ട് ഐ.എന്‍.എല്‍ അംഗങ്ങള്‍ യോഗത്തില്‍ എത്താതിരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കൗണ്‍സിലിന്റെ മിനുട്‌സില്‍ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും അജണ്ട അംഗീകരിച്ചുവെന്ന് എഴുതിച്ചേര്‍ത്തതും വിവാദമായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാഞ്ഞങ്ങാട്ടെ വിവാദ ബാര്‍ലൈസന്‍സ്; 11 ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords : Kanhangad, Muslim-league, suspension, Kerala, Councillor, District Committee, CPM, BJP, Congress, INL.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia