ബാര്‍ കോഴ: ജില്ലയിലെ 8 ബാറുടമകളില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു
Mar 10, 2015, 11:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/03/2015) സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുലച്ച ബാര്‍ കോഴ കേസില്‍ കാസര്‍കോട് ജില്ലയിലെ ബാറുടമകളില്‍ നിന്നും വിജിലന്‍സ് സംഘം മൊഴിയെടുത്തു. കണ്ണൂര്‍ താവക്കരയിലെ വിജിലന്‍സ് യൂണിറ്റ് ഓഫീസില്‍ ക്യാമ്പ് ചെയ്യുന്ന തിരുവനന്തപുരത്ത് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ബാറുടമകളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്.
കാസര്‍കോട്ടെ ജെ കെ റസിഡന്‍സി, ഹൈക്കാസ്റ്റില്‍, മേഘരാജ്, നീലേശ്വരത്തെ നളന്ദ, ചെറുവത്തൂരിലെ ജെ കെ റസിഡന്‍സി എന്നീ ബാറുകളുടെ ഉടമകളും കാഞ്ഞങ്ങാട് നവരംഗ് ബാര്‍ ലൈസന്‍സി ജോര്‍ജ് ജോസഫ്, മലനാട് ബാര്‍ ലൈസന്‍സി സാബു പോള്‍, അലാമിപ്പള്ളിയിലെ ലാന്‍ഡ് മാര്‍ക്ക് ബാര്‍ ലൈസന്‍സി കെ പി മോഹന്‍ദാസ് എന്നിവരും അടക്കം ജില്ലയിലെ എട്ട് ബാറുടമകളാണ് തിങ്കളാഴ്ചയും, ചൊവ്വാഴ്ചയുമായി വിജിലന്‍സിന് മൊഴി നല്‍കിയത്.
കണ്ണൂര്‍ വിജിലന്‍സ് ഓഫീസിലെത്തി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നിയമ നടപടികള്‍ക്കായി ബാര്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് മിക്ക ബാറുടമകളും വിജിന്‍സിന് മൊഴി നല്‍കിയത്. അസോസിയേഷന് ബാര്‍ ഉടമകള്‍ നല്‍കിയ പണത്തിന്റെ യഥാര്‍ത്ഥ കണക്കറിയാനാണ് ബാറുടമകളില്‍ നിന്നും മൊഴിയെടുത്തത്.

Keywords : Kasaragod, Kerala, Bar, Kanhangad, Investigation, Government, Vigilance.