ബല്ലാകടപ്പുറം മുസ്ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
Jan 17, 2012, 07:20 IST
കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം പ്രസിഡന്റ് കെ.എച്ച്.ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയില്‍ ഖതീബ് മുഹമ്മദ് സമീര്‍ ഹൈതമി ഉദ്ഘാടനം ചെയ്തു. 2012 വര്‍ഷത്തെ ഭാരവാഹികളായി എം.പി.അബ്ദുല്ല ഹാജി(പ്രസിഡന്റ്), എം.കെ.ഇബ്രാഹിം ഹാജി, സി.കെ. റഹ്മത്തുള്ള, എം.പി.അബ്ദുല്‍ റഹ്മാന്‍ മൗലവി(വൈസ്പ്രസിഡന്റുമാര്‍), സി.എച്ച്.മൊയ്തീന്‍ കുഞ്ഞി(ജനറല്‍ സെക്രട്ടറി), അഷ്‌റഫ് പാലാട്ട്, ജാഫര്‍ മാസ്റ്റര്‍, സി.സലീം, (ജോയിന്റ് സെക്രട്ടറിമാര്‍) കെ.എച്ച്.ഉസ്മാന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പി.അബ്ദുല്‍ ഹമീദ് സ്വാഗതവും സി.എച്ച്.മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു. എം.എസ്.അഫ്‌സല്‍, പി.ടി.എസ്.റശീദ്, സി.പി.ഹസന്‍ എന്നിവര്‍ വിവിധ ഗള്‍ഫ് ശാഖകള്‍ക്ക് വേണ്ടി ആശംസകള്‍ നേര്‍ന്നു.
Keywords: Jamaath-committe, Members, Kanhangad, Kasaragod