city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്യൂഷന്‍ സെന്ററിലെ പീഢനം: അ­ഷ്­ക­റിന്റെ ജാമ്യാപേക്ഷ സെപ്തംബര്‍ 4ന് പരിഗണിക്കും

ട്യൂഷന്‍ സെന്ററിലെ പീഢനം: അ­ഷ്­ക­റിന്റെ ജാമ്യാപേക്ഷ സെപ്തംബര്‍ 4ന് പരിഗണിക്കും
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഢനത്തിന് ഇരയാക്കിയ കേസില്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന ട്യൂഷന്‍ സെന്റര്‍ ഉടമ ബല്ലാകടപ്പുറത്തെ മുഹമ്മദ്
അ­ഷ്­ക­റിന്റെ (24) ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി സെപ്തംബര്‍ നാ­ലിലേക്ക് മാറ്റി.

ഈ കേസിന്റെ ഫയല്‍ സമര്‍പ്പിക്കാന്‍  ഹൈകോടതി  കഴിഞ്ഞ ദിവസം പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അ­ഷ്­ക­റിന് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു. ജാമ്യാപേക്ഷ ഹരജിയില്‍ പ്രാഥമിക വാദം കേട്ട  ഹൈകോടതി കേസ് സെപ്തംബര്‍ നാ­ലിലേക്ക് മാറ്റിവെക്കുകയായിരുന്നു.

ട്യൂഷന്‍ സെന്ററില്‍ പീഢനത്തിനിരയായ പെണ്‍കുട്ടികള്‍ പലരും ഇപ്പോഴും പരാതി നല്‍കാന്‍ മടിക്കുകയാണ്. ഒരു പെണ്‍കുട്ടി മാത്രമാണ് പോലീസിന് മൊഴി നല്‍കിയത്. ഈ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു.

അ­ഷ്­ക­ര്‍ തന്റെ കുറ്റസമ്മത മൊഴിയില്‍ പീഢനത്തിനിരയായ അഞ്ച് പെണ്‍ കുട്ടികളുടെ പേര് വെളിപ്പെടുത്തിയിരുന്നെങ്കിലും അവരാരും പോലീസിലെത്തി മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല.

കേ­സ­ന്വേഷണം സജീവമാക്കാന്‍ ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള  കേ­സ­ന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പോലീസ് പ്രമാദമായ കള്ളനോട്ട് കേസിന്റെ തിരക്കിലായതിനാല്‍ ലൈംഗിക പീഢനക്കേസിന്റെ കേ­സ­ന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു.

Keywords: Mohammed Azhar, Tution centre, Molestation, Students, Case, Bail, Cout, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia