റോഡ് തകര്‍ച്ച; ഹൊസ്ദുര്‍ഗില്‍ സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തുന്നു
Aug 23, 2015, 16:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2015) മഴക്കാലമായതോടെ താലൂക്കിലെ ദേശീയപാതയടക്കമുള്ള റോഡുകള്‍ തകര്‍ന്ന് ഗതാഗതം ദുഃസ്സഹമായിരിക്കുകയാണ്. ഇത് മൂലം സ്വകാര്യ ബസ്സുകള്‍ കനത്ത സാമ്പത്തിക നഷ്ടം സഹിച്ച് കൊണ്ടാണ് സര്‍വ്വീസ് നടത്തുന്നത്. ദൈനംദിനം അറ്റകുറ്റപ്പണികള്‍ക്ക് നിര്‍ത്തിയിടേണ്ടി വരുന്നത് മൂലം ട്രിപ്പുകള്‍ മുഴുവനായും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. തകര്‍ന്ന റോഡില്‍ കൂടിയുള്ള ഗതാഗതം ഗുരുതരമായ അപകട ഭീഷണിയുയര്‍ത്തുന്നതിനാല്‍ തൊഴിലാളികളും കടുത്ത സമ്മര്‍ദ്ദത്തിലാണ്.
റോഡുകളുടെ തകര്‍ച്ച മൂലമുള്ള ഡീസലിന്റെ അധികചെലവ് ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഗുണമേന്‍മയിലുണ്ടായ വ്യത്യാസം മൂലം 10 മുതല്‍ 15 ലിറ്റര്‍ വരെ ഓരോ ബസ്സിനും അധികം ഡീസല്‍ ഉപയോഗിക്കേണ്ടി വരുന്നു. അളവ് പരിശോധിക്കേണ്ട ലീഗല്‍ മെട്രോളജി വകുപ്പോ, ഗുണമേന്‍മ പരിശോധിക്കേണ്ട സിവില്‍ സപ്ലെസ് വകുപ്പോ ഇതവരുടെ ഉത്തരവാദിത്തമാണെന്ന കാര്യം വിസ്മരിക്കുന്നു.ദിവസേന കൃത്യമായി സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ വ്യത്യസ്ത ഇന്ധന പമ്പുകളില്‍ നിന്നും ഡീസല്‍ നിറക്കുമ്പോള്‍ വ്യത്യസ്ത അളവുകളിലാണ് ലഭിക്കുന്നത് എന്നത് തന്നെ അളവില്‍ വ്യാപക കൃത്രിമമുണ്ടെന്ന കാര്യം ശ്രദ്ധേയമാണ് ഡീസല്‍വിലയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കില്‍ പോലും ഡീസലിന്റെ അധിക ചെലവ് മൂലം ബസ്സുകള്‍ക്ക് വിലക്കുറവിന്റെ ഒരാനുകൂല്യവും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതിനിടയില്‍ ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് വ്യാപകമായി വര്‍ദ്ധിച്ചത് ബസ്സ് സര്‍വ്വീസിന് ഭീഷണിയായിരിക്കുകയാണ്. മിനിമം ചാര്‍ജ്ജ് നല്‍കിയുള്ള ബസ്സ് യാത്രക്കാര്‍ ഇല്ലെന്ന് തന്നെ പറയാം. ഇക്കാര്യത്തില്‍ നിരവധി നിവേദനങ്ങളും പ്രക്ഷോഭ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചുവെങ്കിലും ജില്ലാ അധികാരികളുടെ ഉറപ്പു മാനിച്ച് കൊണ്ട് സമരത്തില്‍ നിന്നും പിന്‍മാറിയത് തെറ്റായിപ്പോയെന്ന വിലയിരുത്തലാണ് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ്സ് ഓണേഴ്‌സ് അസോസിയേഷന് ഇപ്പോള്‍ ഉള്ളത്.
ഹൈക്കോടതിയുടെയും റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും സമാന്തര സര്‍വ്വീസിനെ നിയന്ത്രിക്കണമെന്ന ഉത്തരവിനെ യാതൊരു വിലപോലും കല്‍പ്പിക്കാത്ത നടപടിയാണ് ഉദ്യോഗസ്ഥരുടേത്. ഓട്ടോറിക്ഷകളുടെ നിയമ ലംഘനത്തിനെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. ഓട്ടോറിക്ഷ സര്‍വ്വീസുകളുടെ ആധിക്യം മൂലം ഉള്‍പ്രദേശങ്ങളിലേക്കുള്ള പല ബസ്സുകള്‍ക്കും വരുമാനക്കുറവ് മൂലം സര്‍വ്വീസ് നിര്‍ത്തേണ്ട ഗതികേടിലായിരിക്കുന്നു.
നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഓട്ടോറിക്ഷകള്‍ കൈയ്യടക്കിയത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇക്കാര്യങ്ങളില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിയാത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാനാണ് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍ ആലോചിച്ച് വരുന്നത്.
Keywords: Kasaragod, Kerala, Kanhangad, hospital, Auto Rikshaw, Transport bus, Bad roads in Hosdurg.
Advertisement: