റഹ്മാന് തായലങ്ങാടി, കെ.വി.ബൈജു, എസ്.സുരേന്ദ്രന് എന്നിവര്‍ക്ക് അവാര്‍ഡ്
Dec 28, 2012, 17:41 IST
കാസര്‍കോട്: സമന്വയ കാസര്‍കോടിന്റെ അഖിലേന്ത്യാ കലോത്സവം - ഭാരതോത്സവ് 13 ജനുവരി 12,13 തീയതികളില്‍ കാസര്‍കോട് ഗവ.കോളേജില്‍ വെച്ച് നടക്കുന്നതിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരായ കെ.വി.ബൈജു കാഞ്ഞങ്ങാട്,എസ്.സുരേന്ദ്രന് കാരവല്‍ എന്നിവരെ സമന്വയ ദ്വിതീയ വാര്‍ത്താ അവാര്‍ഡിന് തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Rahman Thayalangadi |
ദൃശ്യ മാധ്യമ രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിയാണ് കെ.വി.ബൈജു. മംഗലാപുരം വിമാനദുരന്തവും കാസര്‍കോടിനെ കാര്‍ന്നുതിന്നുന്ന എന്‍ഡോസള്‍ഫാന്റെ വിഷമഴ ലോകത്തെ അറിയിക്കാനും മുന്‍പന്തിയിലുണ്ടായിരുന്ന ബൈജു ഇപ്പോള്‍ കാഞ്ഞങ്ങാട് സൂര്യ ടി.വി.യുടെ കാസര്‍കോട് ജില്ലയുടെ ചീഫ് റിപോര്ടറാണ്. ദൃശ്യ മാധ്യമരംഗത്ത് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
K.V.Baiju Kanhangad |
2013 ജനുവരി 12,13 തീയതികളിലായി നടക്കുന്ന ഭാരതോത്സവ ഉല്‍ഘാടന ചടങ്ങില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും.10,001 രൂപയും പ്രമാണപത്രവും ശില്പവുമാണ് അവാര്‍ഡ്.ചടങ്ങില്‍ മന്ത്രിമാരും കലാ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കന്മാര് എന്നിവര്‍ സംബന്ധിക്കുമെന്ന് ജൂറി അംഗങ്ങളായ ഡോ. ബാലകൃഷ്ണന് കൊളവയല്‍,ബി.ബാലകൃഷ്ണ അഗ്ഗിത്തായ, അഡ്വ.കെ.എം.ഹസ്സൈനാര്‍ എന്നിവര്‍ അറിയിച്ചു. വിവിധ ഭാഷകളില്‍ നാടക മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനം 3,001 രൂപ,രണ്ടാം സമ്മാനം 2,001 രൂപയും മൂന്നാം സമ്മാനം 1,001 രൂപയും നല്‍കുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.ബാലകൃഷ്ണന് കൊളവയല്‍, ബി.ബാലകൃഷ്ണ അഗ്ഗിത്തായ, അഡ്വ. കെ.എം.ഹസൈനാര്‍,ബി.എം.അബ്ദു റസാഖ്, എ.മുഹമ്മദ് കുഞ്ഞി, റഹ്മാന് തോട്ടത്തില്‍, സക്കീര്‍ എട്ടുംവളപ്പില്‍,ദിലീപ് കുമാര്‍ പെര്‍ള എന്നിവര്‍ സംബന്ധിച്ചു.
Keywords: Rahman-Thayalangadi, Kasaragod, Press meet, Award, Govt. college, Kanhangad, Endosulfan, Media worker, Malayalam, District, Kerala.