കലാശ്രേഷ്ഠ-സേവനശ്രേഷ്ഠ അവാര്‍ഡ്
Apr 12, 2012, 17:09 IST
കാസര്‍കോട്: കാസര്‍കോട് നാടന്‍ കലാഗവേഷണ പാഠശാല സംസ്ഥാനാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് കലാശ്രേഷ്ഠ, സേവവശ്രേഷ്ഠ അവാര്‍ഡിനായി അപേക്ഷ ക്ഷണിക്കുന്നു. നാടന്‍കലാരംഗത്തും, സാംസ്കാരിക രംഗത്തും കഴിവ് തെളിയിച്ച വ്യക്തികള്‍ക്കാണ് കലാശ്രേഷ്ഠ അവാര്‍ഡ്. ജീവകാരുണ്യവും, സാമൂഹിക സേവന രംഗങ്ങളിലും കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് സേവന ശ്രേഷ്ഠ അവാര്‍ഡും നല്‍കും.
വിശദമായ ബയോഡാറ്റ ഫോട്ടോസഹിതം എപ്രില്‍ 30ന് മുമ്പായി കണ്‍വീനര്‍, കാസര്‍കോട് നാടന്‍കലാ ഗവേഷണ പാഠശാല, ശ്യാമ ചിത്രകലാവിദ്യാലയം, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, 671315 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് 9447646388, 9495644275, 9447648784 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. യോഗത്തില്‍ പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍ മുട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ വത്സന്‍ പിലിക്കോട്, കണ്‍വീനര്‍ സജീവന്‍ വെങ്ങാട്ട്, വര്‍ക്കിംഗ് ചെയര്‍മാന്‍ സുനില്‍ കുമാര്‍ മനിയേരി എന്നിവര്‍ പ്രസംഗിച്ചു. ശ്യാമശശി നന്ദി പ്രകാശിപ്പിച്ചു.
Keywords: Nadankala Gaveshana Padashala, Award, Kanhangad